10 കോടി തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോഡി യുവാക്കളെ വഞ്ചിച്ചു; ഈ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: (www.kvartha.com 25.03.2019) 10 കോടി തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോഡി യുവാക്കളെ വഞ്ചിച്ചുവെന്നും അതിന് ഈ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും മുന്‍ മുഖ്യമന്ത്രിയും എഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി.

കോട്ടയം പാര്‍ലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടന്ന യുവജന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Oommen Chandy against NDA govt, Kottayam, News, Politics, Election, Lok Sabha, Narendra Modi, Prime Minister, Parliament, Inauguration, Kerala

അഞ്ചുവര്‍ഷം കൊണ്ട് പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോഡി സര്‍ക്കാര്‍ ഒരു തൊഴിലവസരം പോലും സൃഷ്ടിക്കാതെ ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങളെ ഒന്നാകെ വഞ്ചിച്ചിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Oommen Chandy against NDA govt, Kottayam, News, Politics, Election, Lok Sabha, Narendra Modi, Prime Minister, Parliament, Inauguration, Kerala

നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലയും ഉല്‍പാദന മേഖലയും പാടെ തകര്‍ന്നിരിക്കുകയാണ്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി മാത്രം ഭരണം നടത്തുന്ന എന്‍.ഡി.എ ഗവണ്‍മെന്റിനെതിരായി ഈ തെരഞ്ഞെടുപ്പില്‍ തൊഴില്‍ രഹിതരായ യുവജനങ്ങളുടെ വലിയ പ്രതികരണമുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ യു.ഡി.വൈ.എഫ് കണ്‍വീനര്‍ ജോബി അഗസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.

ജോസ് കെ മാണി എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, ജോഷി ഫിലിപ്പ്, യു.ഡി. വൈ.ഫ്. ചെയര്‍മാന്‍ രാജേഷ് വാളി പ്ലാക്കല്‍, സണ്ണി തെക്കേടം, സ്റ്റീഫന്‍ ജോര്‍ജ്, സജി മഞ്ഞക്കടമ്പില്‍, അരുണ്‍ ടി ജോസഫ്, റൂബി ചാക്കോ, ജോമി ചെറിയാന്‍, ജോബോയ് ജോര്‍ജ്, കെ.എന്‍ മാഹിന്‍, സാജന്‍ തൊടുക, അജി കൊറ്റന്മടം, ശ്രീകാന്ത് എസ് ബാബു, ജെയ്സണ്‍ ജോസഫ്, ജോജി കുറത്തിയാടന്‍, ജോസി പി തോമസ്, സജി സിറിയക്, അനില്‍കുമാര്‍, കെ.എസ്.സജീവ്, മന്‍സൂര്‍ വട്ടക്കയം, റോബി ഊടുപുഴ, സാബു പീടിയേക്കല്‍, സോണി സണ്ണി, സജിത മഠത്തില്‍, ജില്‍സ് പെരിയപ്പുറം സോണി സണ്ണി, മുഹമ്മദ് അമീന്‍, ബിജു കുന്നേല്‍ പറമ്പില്‍, ജോര്‍ ഡിന്‍ കിഴ ക്കേത്തലയ്ക്കല്‍, ഗൗതം എന്‍ നായര്‍, ഷാജി പുളിമൂടന്‍, ജോളി മടുക്കക്കുഴി, സി ജോ ജോസഫ്, ജോയിസ് കൊറ്റത്തില്‍, അരുണ്‍ കല്ലറയ്ക്കല്‍, എ ബിപൊന്നാട്ട്, വിജയ് ജോസ്, മനു ജോണ്‍, സുബിന്‍ മാത്യു 'ആന്റോച്ചന്‍ ജെയിംസ്, സോബിന്‍ മാത്യ കുഞ്ഞുമോന്‍ മാടപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Oommen Chandy against NDA govt, Kottayam, News, Politics, Election, Lok Sabha, Narendra Modi, Prime Minister, Parliament, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?