അതിര്‍ത്തി വഴി കഞ്ചാവ് ഒഴുകുന്നു; ഒരാഴ്ചക്കിടെ പിടികൂടിയത് 10 കിലോ കഞ്ചാവ്
കല്‍പ്പറ്റ: (www.kvartha.com 28.03.2019) ബത്തേരി മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 കിലോ കഞ്ചാവാണ് എക്സൈസും പോലീസും ചേര്‍ന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരയും അറസ്റ്റ് ചെയ്തിരുന്നു. നാലുകേസുകളില്‍ നിന്നാണ് ഇത്രയും കഞ്ചാവ് പിടികൂടിയത്. ഇക്കഴിഞ്ഞ 17ന് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹനപരിശോധനക്കിടെ ബസ്സില്‍ നിന്നും ആളില്ലാത്തനിലയില്‍ ഒന്നരകിലോ കഞ്ചാവ് പിടികൂടി. പിന്നീട് 20-ാം തീയ്യതി ബത്തേരി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപത്തുവെച്ച് കാസര്‍കോട് സ്വദേശിയെ 1കിലോ 350 ഗ്രാം കഞ്ചാവുമായി പിടികൂടി.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ അധികൃതര്‍ വാഹനപരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശികളായ രണ്ട് പേരെ പിടികൂടി. അന്നുതന്നെ ബത്തേരി എക്സൈസ് റെയ്ഞ്ച് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലൂര്‍ ടൗണില്‍വച്ച് തിരൂര്‍ സ്വദേശിയെ ഒരുകിലോ 200 ഗ്രാം കഞ്ചാവുമായി പിടികൂടുകയും ചെയ്തു. ദിനംപ്രതി അതിര്‍ത്തി വഴി അയല്‍സംസ്ഥാനങ്ങളില്‍നിന്നും ഇവിടേക്ക് കഞ്ചാവ് ഒഴുകുന്നുവെന്നതിന്റെ തെളിവാണിത്. എന്തായാലും ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് അതിര്‍ത്തികളില്‍ നടത്തുന്ന കര്‍ശനപരിശോധന കഞ്ചാവ് കടത്ത് ഒരുപരിധിവരെ കുറയ്ക്കും എന്നതില്‍ സംശയമില്ല.
Keywords: 10 kg ganja seized at Bathery, Wayanad, News, Kerala, Crime, Police, Arrest, Lok Sabha, Election.

Powered by Info News For You

Comments
Post a Comment