അമൂല്യമായ ജീവനെ കാക്കാന്‍ ഐഐഇഎംഎസ് 102 ആംബുലന്‍സ് സംഘം
തിരുവല്ല: (www.kvartha.com 15.03.2019) ജീവന്റെ വില അമൂല്യമാണെന്ന തരിച്ചറിവ് പരത്തി വീണ്ടും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജന്‍സി സര്‍വീസ് (ഐഐഇഎംഎസ്) 102 ആംബുലന്‍സ് സംഘം. ഇന്നലെ മൂന്നു ദിവസങ്ങളായി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പുഴുവരിച്ച് അവശനിലയില്‍ കിടന്നിരുന്ന വൃദ്ധയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് കനിവിന്റെ വഴി വീണ്ടും കാട്ടിത്തന്നിരിക്കുകയാണ് ഇവര്‍.
Keywords: IIEMS 102 ambulance team to guard the precious life, Pathanamthitta, News, Kerala, Ambulance, hospital, Injured, Treatment.
ദിവസങ്ങള്‍ക്കു മുമ്പ് ഇക്കഴിഞ്ഞ 12ന് കരിഞ്ഞമര്‍ന്ന ഒരു മനുഷ്യജീവന്‍ രക്ഷിക്കാനുള്ള ശ്രമം പൂര്‍ത്തിയാക്കാന്‍ 94 കിലോ മീറ്റര്‍, 43 മിനിറ്റില്‍ മറികടന്ന് ചരിത്രം കുറിച്ചതിനു തൊട്ടു പിന്നാലെയാണ് വൃദ്ധയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമവുമായി ഐഐഇഎംഎസ് സംഘം രംഗത്തെത്തിയത്.
തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പതിനെട്ടുകാരിയുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ഐഐഇഎംഎസ് പ്രവര്‍ത്തകര്‍ മരണവഴിയില്‍ യുവതിയുമായി പിന്നിട്ടത് 94 കിലോ മീറ്റാണ്. വെറും 43 മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കിയ ദൗത്യത്തിന് നേതൃത്വം നല്‍കിയത് 102 ആംബുലന്‍സ് മാനേജര്‍ മിഥുന്‍ രാജ് ആണ്. 12ന് രാവിലെ ഒമ്പതോടെയാണ് യുവതിയെ തീകൊളുത്തിയ നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ചിലങ്ക ജംഗ്ഷനു സമീപത്തുവച്ചാണ് കാമുകനെന്ന് പറയുന്ന കുമ്പനാട് സ്വദേശി അജിന്‍ റജി മാത്യു യുവതിയെ കുത്തി പരിക്കേല്‍പിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുന്നത്.
നാട്ടുകാര്‍ ഇടപെട്ട് തീ അണച്ചപ്പോഴേക്കും യുവതിയ്ക്ക് അറുപതു ശതമാനത്തില്‍ അധികം പൊള്ളല്‍ ഏറ്റിരുന്നു. ഇവരെ ഉടന്‍തന്നെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികത്സ നല്‍കി. തുടര്‍ന്നാണ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് തിരുവല്ല സിഐ സി ആര്‍ സന്തോഷ്‌കുമാറിന്റെ നിര്‍ദേശാനുസരണം ഐഐഇഎംഎസ് സംഘം ദൗത്യം ഏറ്റെടുക്കുകയായിരുന്നു എന്ന് മിഥുന്‍ രാജ് പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള യുവതിയുമായി ലക്ഷ്യസ്ഥാനത്തെത്തുക എന്ന ദൗത്യം വെല്ലുവിളി നിറഞ്ഞതായിരുന്നു.
എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അഖില്‍ കൃഷ്ണന്‍, വെഹിക്കിള്‍ ഓപ്പറേറ്റര്‍ അനന്തു മനോഹരന്‍ എന്നിവര്‍ സധൈര്യം മുന്നോട്ടു വന്നു. ഒപ്പം സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ നേതൃത്വം കൂടി ആയപ്പോള്‍ ദൗത്യം ഏറ്റെടുക്കുകയായിരുന്നു എന്നും മിഥുന്‍ പറഞ്ഞു. 12ന് ഉച്ചക്ക് കൃത്യം ഒന്നിന് പുഷ്പഗിരിയില്‍ നിന്നും യാത്ര തിരിച്ച സംഘം 1.43ന് എറണാകുളത്തെത്തി. ഇപ്പോഴും ഗുരുതരമായി തുടരുന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെടണേയെന്ന പ്രാര്‍ഥനയിലാണ് മിഥുനും സംഘവും.
ഇന്നലെ വൃദ്ധയെ രക്ഷിച്ചതും പിങ്ക് പോലീസിന്റെയും സിഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെയും സഹായത്തോടെയാണ്. ഇത്തരത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഐഐഇഎംഎസ് 102 ആംബുലന്‍സ് സംഘം പോലീസുമായി കൈകോര്‍ത്തു നടത്തുന്നത്. സൗജന്യമായാണ് ഇവര്‍ സേവനം നല്‍കുന്നത്. പത്തനംതിട്ട ജില്ലക്കു പുറത്തേക്കും ഇവര്‍ സേവനം എത്തിക്കുന്നു, ജീവന്റെ വില അമൂല്യമാണെന്ന തരിച്ചറിവോടെ... ഐഐഇഎംഎസ് 102 ആംബുലന്‍സ് സേവനം 24 മണിക്കൂറും ലഭ്യമാകാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9446000335.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പതിനെട്ടുകാരിയുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ഐഐഇഎംഎസ് പ്രവര്‍ത്തകര്‍ മരണവഴിയില്‍ യുവതിയുമായി പിന്നിട്ടത് 94 കിലോ മീറ്റാണ്. വെറും 43 മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കിയ ദൗത്യത്തിന് നേതൃത്വം നല്‍കിയത് 102 ആംബുലന്‍സ് മാനേജര്‍ മിഥുന്‍ രാജ് ആണ്. 12ന് രാവിലെ ഒമ്പതോടെയാണ് യുവതിയെ തീകൊളുത്തിയ നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ചിലങ്ക ജംഗ്ഷനു സമീപത്തുവച്ചാണ് കാമുകനെന്ന് പറയുന്ന കുമ്പനാട് സ്വദേശി അജിന്‍ റജി മാത്യു യുവതിയെ കുത്തി പരിക്കേല്‍പിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുന്നത്.
നാട്ടുകാര്‍ ഇടപെട്ട് തീ അണച്ചപ്പോഴേക്കും യുവതിയ്ക്ക് അറുപതു ശതമാനത്തില്‍ അധികം പൊള്ളല്‍ ഏറ്റിരുന്നു. ഇവരെ ഉടന്‍തന്നെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികത്സ നല്‍കി. തുടര്‍ന്നാണ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് തിരുവല്ല സിഐ സി ആര്‍ സന്തോഷ്‌കുമാറിന്റെ നിര്‍ദേശാനുസരണം ഐഐഇഎംഎസ് സംഘം ദൗത്യം ഏറ്റെടുക്കുകയായിരുന്നു എന്ന് മിഥുന്‍ രാജ് പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള യുവതിയുമായി ലക്ഷ്യസ്ഥാനത്തെത്തുക എന്ന ദൗത്യം വെല്ലുവിളി നിറഞ്ഞതായിരുന്നു.
എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അഖില്‍ കൃഷ്ണന്‍, വെഹിക്കിള്‍ ഓപ്പറേറ്റര്‍ അനന്തു മനോഹരന്‍ എന്നിവര്‍ സധൈര്യം മുന്നോട്ടു വന്നു. ഒപ്പം സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ നേതൃത്വം കൂടി ആയപ്പോള്‍ ദൗത്യം ഏറ്റെടുക്കുകയായിരുന്നു എന്നും മിഥുന്‍ പറഞ്ഞു. 12ന് ഉച്ചക്ക് കൃത്യം ഒന്നിന് പുഷ്പഗിരിയില്‍ നിന്നും യാത്ര തിരിച്ച സംഘം 1.43ന് എറണാകുളത്തെത്തി. ഇപ്പോഴും ഗുരുതരമായി തുടരുന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെടണേയെന്ന പ്രാര്‍ഥനയിലാണ് മിഥുനും സംഘവും.
ഇന്നലെ വൃദ്ധയെ രക്ഷിച്ചതും പിങ്ക് പോലീസിന്റെയും സിഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെയും സഹായത്തോടെയാണ്. ഇത്തരത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഐഐഇഎംഎസ് 102 ആംബുലന്‍സ് സംഘം പോലീസുമായി കൈകോര്‍ത്തു നടത്തുന്നത്. സൗജന്യമായാണ് ഇവര്‍ സേവനം നല്‍കുന്നത്. പത്തനംതിട്ട ജില്ലക്കു പുറത്തേക്കും ഇവര്‍ സേവനം എത്തിക്കുന്നു, ജീവന്റെ വില അമൂല്യമാണെന്ന തരിച്ചറിവോടെ... ഐഐഇഎംഎസ് 102 ആംബുലന്‍സ് സേവനം 24 മണിക്കൂറും ലഭ്യമാകാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9446000335.
Keywords: IIEMS 102 ambulance team to guard the precious life, Pathanamthitta, News, Kerala, Ambulance, hospital, Injured, Treatment.
Powered by Info News For You

Comments
Post a Comment