കോടികള്‍ തട്ടി ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടന്നുകളഞ്ഞ വജ്രവ്യാപാരി നീരവ് മോഡിയുടെ 100 കോടിയുടെ ആഢംബര ബംഗ്ലാവ് സ്‌ഫോടനത്തില്‍ തകര്‍ത്തു
മുംബൈ: (www.kvartha.com 08.03.2019) കോടികള്‍ തട്ടി ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടന്നുകളഞ്ഞ വജ്രവ്യാപാരി നീരവ് മോഡിയുടെ 100 കോടിയുടെ ആഢംബര ബംഗ്ലാവ് സ്‌ഫോടനത്തില്‍ തകര്‍ത്തു. പ്രശസ്ത ഉല്ലാസ കേന്ദ്രമായ അലിബാഗിലെ 100 കോടി മൂല്യമുള്ള കെട്ടിടമാണു മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൊളിച്ചത്.
അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. റായ്ഗഡ് കലക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. അലിബാഗിലെ കയ്യേറിയ ഭൂമിയിലാണ് ആഢംബര ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. ഫ് ളാറ്റ് നിര്‍മാണം പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും കോടതി കണ്ടെത്തി. എന്നാല്‍ പൊളിച്ചു നീക്കല്‍ അത്ര എളുപ്പമല്ലെന്നും മാസങ്ങള്‍ വേണ്ടി വരുമെന്നും സാങ്കേതിക വിദഗ്ധര്‍ കോടതിയെ അറിയിച്ചു.
ഇതോടെ നിയന്ത്രിത സ്‌ഫോടനം നടത്തി പൊളിക്കാന്‍ കലക്ടര്‍ തീരുമാനിക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ ആദ്യം തൂണുകളില്‍ ഘടിപ്പിച്ചു റിമോട്ട് ഉപയോഗിച്ചു തകര്‍ക്കുകയായിരുന്നു. 33,000 ചതുരശ്ര അടിയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. നടപടി ഒഴിവാക്കാന്‍ നീരവ് കോടതിയെ സമീപിച്ചിരുന്നു.
ബംഗ്ലാവ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹര്‍ജിയെ രൂക്ഷമായി ബോംബെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. അനധികൃത നിര്‍മാണം പൊളിക്കേണ്ടതാണെന്നും ഇഡിക്ക് ഇക്കാര്യത്തില്‍ എന്താണു പ്രശ്‌നമെന്നും ഹൈക്കോടതി ആരായുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nirav Modi's beach bungalow blown-up with controlled blast, Mumbai, News, High Court, District Collector, Criticism, Business Man, Business.

Powered by Info News For You

Comments
Post a Comment