'ഇരുളിന്റെ മറവില്‍ ആളെ തീര്‍ക്കണ കളിയല്ലിത് ജയരാജാ.. 10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്'
പാലക്കാട്: (www.kvartha.com 19.03.2019) വടകര ലോക്‌സഭ മണ്ഡലത്തിലേക്ക് അപ്രതീക്ഷിതമായി കെ മുരളീധരന്‍ എത്തിയതോടെ ആവേശത്തിലാണ് നേതാക്കളും യുഡിഎഫ് പ്രവര്‍ത്തകരും. ശക്തനായ ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജനെ നേരിടുന്ന കെ മുരളീധരന് പിന്തുണയുമായി നിരവധി നേതാക്കളെത്തി. 'ഇരുളിന്റെ മറവില്‍ ആളെ തീര്‍ക്കണ കളിയല്ലിത് ജയരാജാ.. 10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്' എന്നാണ് പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അല്ലെങ്കിലും പാര്‍ലമെന്റ് കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ലെന്നും വടകരയിലെ ജനങ്ങള്‍ വിവേകത്തോടെ വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ് കാണാം,
ഏറെ നാളത്തെ അനിശ്ചിത്വത്തിനൊടുവില്‍ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നുവെങ്കിലും വടകരയടക്കം നാല് മണ്ഡലങ്ങള്‍ തര്‍ക്കത്ത തുടര്‍ന്ന് തീരുമാനമാകാതെ കിടക്കുകയായിരുന്നു. ചൊവ്വാഴ്ച മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കെ മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നിരവധി പേരുകള്‍ പരിഗണിച്ച ശേഷമാണ് അപ്രതീക്ഷിതമായി മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മുല്ലപ്പള്ളിയുടെ പേര് മുതല്‍ വിദ്യ ബാലകൃഷ്ണന്‍, ബിന്ദു കൃഷ്ണ, വി എം സുധീരന്‍, അഡ്വ. പ്രവീണ്‍കുമാര്‍ എന്നിവരുടെ പേരുകളെല്ലാം ഉയര്‍ന്നുകേട്ടിരുന്നു. ഒടുവില്‍ കെ മുരളീധരന് നെറുക്ക് വീഴുകയായിരുന്നു.
വടകരയില്‍ പി ജയരാജനെതിരെ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന സാഹചര്യം ഉണ്ടായതോടെ പാര്‍ട്ടി സമ്മര്‍ദത്തിലായി. ജയരാജനെ പരാജയപ്പെടുത്താനായി ആര്‍എംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ യുഡിഎഫിന് പിന്തുണയറിയിക്കുകയും ചെയ്തിരുന്നു.
Keywords: Kerala, palakkad, News, Election, Vadakara, P Jayarajan, K.Muraleedaran, Politics, Trending, Shafi Parambil against P Jayarajan

Powered by Info News For You

Comments
Post a Comment