ബീവറേജ് ഔട്ട്‌ലെറ്റില്‍ വന്‍ തീപിടുത്തം; 1 കോടി രൂപയുടെ നഷ്ടം
വെള്ളരിക്കുണ്ട്: (www.kasargodvartha.com 04.03.2019) വെള്ളരിക്കുണ്ട് ടൗണിലെ ബീവറേജ് ഔട്ട്‌ലെറ്റില്‍ ഞായറാഴ്ച രാത്രിയുണ്ടായ വന്‍ തീപിടുത്തത്തില്‍ ഒരു കോടി രൂപയുടെ മദ്യം കത്തിനശിച്ചു. രാത്രി 10.20 മണിയോടെ രണ്ടു നിലകളും ഗ്രൗണ്ട് ഫ്‌ളോറുമുള്ള കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് സമീപവാസികള്‍ കണ്ടിരുന്നു. പിന്നീട് 11.50 മണിയോടെയാണ് വന്‍ തീപിടുത്തമുണ്ടായത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പെരിങ്ങോത്തു നിന്നും ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ കെ എം ശ്രീനാഥ്, പി വി അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റും കാഞ്ഞങ്ങാട് നിന്നും അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റും ഫയര്‍ഫോഴ്‌സെത്തി രണ്ടര മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പുലര്‍ച്ചെയോടെ തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി പെരിങ്ങോത്ത് സ്റ്റേഷന്‍ ഓഫീസര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പോലീസും സ്ഥലത്തെത്തി തീയണക്കുന്നതിന് നേതൃത്വം നല്‍കി. മദ്യത്തിനൊപ്പം ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും വയറിംഗുകളും പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിനും കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. 1350 കേസ് മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഞായറാഴ്ച മദ്യവില്‍പന നടത്തിയ ശേഷം രാത്രി ഒമ്പത് മണിയോടെ ജീവനക്കാര്‍ മദ്യശാല പൂട്ടി പോയതിനു ശേഷമാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തെ കുറിച്ച് കാസര്‍കോട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളരിക്കുണ്ടിലെ ജോസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ബീവറേജസിന് ലീസിന് നല്‍കിയതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Vellarikundu, fire, Fire in Beverage outlet at Vellarikkundu
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Vellarikundu, fire, Fire in Beverage outlet at Vellarikkundu
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment