പെരിയ നവോദയ സ്‌കൂളിലെ എച്ച് 1 എന്‍ 1: 131 പേര്‍ സുഖം പ്രാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 01.03.2019) പെരിയ ജവഹര്‍ നവോദയ സ്‌കൂളില്‍ എച്ച്1 എന്‍1 രോഗം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുന്നു. കാര്യക്ഷമമായി ഏകോപിപ്പിച്ച ചികിത്സാ, രോഗ നിരീക്ഷണ,  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴി പുതിയ കേസുകള്‍ ഉണ്ടാകുന്നത് തടയാനും മറ്റു കുട്ടികളിലേക്കുള്ള രോഗ പകര്‍ച്ച ഇല്ലാതാക്കാനും കഴിഞ്ഞു. രോഗലക്ഷണങ്ങള്‍ പ്രകടമായ 137 കുട്ടികളില്‍ 131 പേര്‍ പരിപൂര്‍ണമായും സുഖം പ്രാപിച്ചു.

മൂന്നു പേര്‍ വിദ്യാലയത്തിലും മൂന്നു പേര്‍ വീട്ടിലും സുഖം പ്രാപിച്ചു വരുന്നു. ഡോ. ധനേഷിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘം ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ് കുമാര്‍ അറിയിച്ചു. ജില്ലാ സര്‍വ്വലന്‍സ് ഓഫീസര്‍ ഡോ. മനോജ് എ ടിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും വിദ്യാലയം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കും ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Periya, Fever, H1N1 of Periya Navodaya School; 131 cured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?