റോഡിലേക്ക് ചാടിക്കയറിയ പശുക്കളിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; മരിച്ചയാളുടെ പേരില്‍ കേസെടുത്ത് പോലീസ്

അഹമ്മദാബാദ്: (www.kvartha.com 25.02.2019) പെട്ടെന്ന് റോഡിലേക്ക് ഓടിക്കയറിയ പശുക്കളിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. സഞ്ചയ് പട്ടേല്‍ (28) ആണ് മരിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ സഞ്ജയ് പട്ടേലിന്റെ തലച്ചോര്‍ തകര്‍ന്നിരുന്നു. അഹമ്മദാബാദ് ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് മോട്ടോര്‍ ബൈക്ക് അപകടത്തില്‍പ്പെട്ടത്.

സംഭവത്തിന് പിന്നാലെ അലക്ഷ്യമായി ബൈക്ക് ഓടിച്ചെന്നാരോപിച്ച് ഐപിസി 279 പ്രകാരം മരിച്ചയാളുടെ പേരില്‍ അഹമ്മദാബാദ് പോലീസ് കേസെടുത്തു. അപകടത്തില്‍ കലൊല്‍ സ്വദേശി സഞ്ചയ് പട്ടേല്‍ (28) ആണ് മരിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ സഞ്ജയ് പട്ടേലിന്റെ തലച്ചോര്‍ തകര്‍ന്നിരുന്നു. ഓട്ടോമൊബൈല്‍ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു.

Cops book deceased biker after cow collision, Gujarat, News, National, bike, Accident, Death, Police, Case

അഹമ്മദാബാദ് നഗരത്തിനു കീഴിലെ 14 ട്രാഫിക് പോലീസ് സ്‌റ്റേഷന്റെ കീഴിലും ഇതുവരെ ഒരൊറ്റ വാഹനാപകട കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും എന്നാല്‍, വാഹനാപകടവുമായി ബന്ധപ്പെട്ട മറ്റുകേസുകള്‍ നിലവിലുണ്ടെന്നും സിറ്റി പോലീസ് മേധാവി അറിയിച്ചു.

അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നാല്‍ക്കാലികള്‍ റോഡിലൂടെ അലക്ഷ്യമായി നടക്കുന്നത് പതിവും ഇക്കാരണത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണയുമാണ്. കാല്‍നടയാത്രക്കാര്‍ക്കും ഇത് മിക്കപ്പോഴും പ്രയാസം ഉണ്ടാക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ സഞ്ജയിന്റെ അച്ഛന്‍ മഹേഷ് പട്ടേലിനെ പോലീസ് വിളിപ്പിച്ചിരുന്നു. മകന്‍ വാഹനമോടിക്കുന്നതിനിടെ രണ്ടു തെരുവുപശുക്കള്‍ പെട്ടെന്നു മുമ്പില്‍ എത്തിപ്പെടുകയായിരുന്നുവെന്നും ഈ ഘട്ടത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ അപകടം സംഭവിച്ചതായും മഹേഷ് പട്ടേല്‍ പറഞ്ഞു. നാല്‍ക്കാലികളെ റോഡിലേക്ക് അലസമായി പറഞ്ഞുവിട്ട ഉടമകള്‍ക്കെതിരെ കേസെടുക്കുന്നതിനു പകരം മകനെതിരേ കേസെടുത്ത നടപടി വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Cops book deceased biker after cow collision, Gujarat, News, National, bike, Accident, Death, Police, Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?