ദുബൈയിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെ സുരക്ഷാസേന വെടിവെച്ചു കൊന്നു; ആരായിരുന്നു അക്രമി, എന്തായിരുന്നു ലക്ഷ്യം?

ദുബൈ: (www.kvartha.com 25.02.2019) ബംഗ്ലദേശിലെ ചിറ്റഗോങില്‍ നിന്ന് ദുബായിലേക്ക് പറന്നയുര്‍ന്ന വിമാനം റാഞ്ചാനുള്ള അക്രമിയുടെ ശ്രമത്തെ സുരക്ഷാസേന അവസാനിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 5.40ന് നടന്ന നാടകീയമായ സംഭവത്തിനു പിന്നിലെ രഹസ്യമെന്താണെന്നും അക്രമി ആരാണെന്നുമുള്ള ചോദ്യം ബാക്കി. 

ബംഗ്ലദേശിന്റെ ദേശീയ വിമാനക്കമ്പനിയായ 'ബിമാനി'ന്റെ ബോയിങ് 737 ബിജി147 വിമാനമാണ് റാഞ്ചാന്‍ ശ്രമിച്ചത്. ബംഗ്ലദേശിലെ ചിറ്റഗോങില്‍ നിന്ന് ദുബായിലേക്ക് പറന്നയരുന്നതിനിടെ ഞായറാഴ്ച വൈകിട്ട് 5.40നായിരുന്നു സംഭവം. ധാക്കയില്‍ നിന്ന് ചിറ്റഗോങ് വഴി ദുബായിലേക്കുള്ള വിമാനമാണിത്. കോക്പിറ്റില്‍ കയറിയ അക്രമി വിമാനം ഉടന്‍ ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

Bangladesh plane hijacker dead by special force, Dubai, World, News, Flight, Hackers, Minister, Killed

ചിറ്റഗോങ് ഷാ അമാനത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തില്‍നിന്ന് തോക്കുധാരിയായ അക്രമിയെ സുരക്ഷാസേന കൊലപ്പെടുത്തി. ഒരു വിമാനജീവനക്കാരന് വെടിയേറ്റതായി അറിയുന്നു. 142 യാത്രക്കാരെയും സുരക്ഷിതരായി പുറത്തിറക്കിയെന്ന് ബംഗ്ലദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍ അറിയിച്ചു. 

Keywords: Bangladesh plane hijacker dead by special force, Dubai, World, News, Flight, Hackers, Minister, Killed.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?