യുവതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച നാല്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.02.2019) യുവതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച നാല്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. ഇരുപത്തിരണ്ടുകാരിയായ യുവതിയെ പട്ടാപ്പകല്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ബേക്കലം തമ്പുരാന്‍ വളപ്പിലെ ഗോപാലനെയാണ് ഹോസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്‌ഐ എ സന്തോഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെയാണ് ഗോപാലനെ അറസ്റ്റ് ചെയ്തത്.
 Kanhangad, Molestation-attempt, Arrest, Kasaragod, News, 45year old arrested for attempting Women abuse

വെള്ളിയാഴ്ച കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് ഫുട്പാത്തിലൂടെ നടന്നു പോകുമ്പോള്‍ ഗോപാലന്‍ യുവതിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ ബഹളം കേട്ട് മറ്റ് വഴിയാത്രക്കാര്‍ എത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഗോപാലനെ കയ്യോടെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പിന്നീട് ബസ് സ്റ്റാന്‍ഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെ യുവതി ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ എത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Molestation-attempt, Arrest, Kasaragod, News, 45year old arrested for attempting Women abuse 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?