പോലീസുദ്യോഗസ്ഥന്‍ ഉള്‍പെടെ മൂന്നു പേരെ മര്‍ദിച്ച കേസില്‍ ഗള്‍ഫിലേക്ക് കടന്ന പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.02.2019) പോലീസുദ്യോഗസ്ഥന്‍ ഉള്‍പെടെ മൂന്നു പേരെ മര്‍ദിച്ച കേസില്‍ ഗള്‍ഫിലേക്ക് കടന്ന പ്രതി വിമാനത്താവളത്തില്‍ പിടിയിലായി. ചെമ്മട്ടംവയല്‍ അടമ്പില്‍ ആലയിയിലെ രഞ്ജിത്തി (39)നെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ മടിക്കൈയിലെ മധുസൂദനന്‍, ബാങ്ക് മാനേജര്‍ ശശി, രവീന്ദ്രന്‍ എന്നിവരെ വാഹനം തടഞ്ഞ് അക്രമിച്ച കേസിലെ പ്രതിയാണ് രഞ്ജിത്ത്. കേസില്‍ പ്രതികളായ മറ്റു നാലു പേര്‍ ജാമ്യമെടുക്കുകയും ഒരു പ്രതി ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തിരുന്നു. നവവത്സരം ആഘോഷത്തിനിടെ മധുസൂദനനും സുഹൃത്തുക്കളും വാഹനം റോഡരികില്‍ നിര്‍ത്തി ബന്ധുവീട്ടിലേക്ക് പോകാനിരുന്നതായിരുന്നു. വാഹനം നിര്‍ത്തിയത് കണ്ട് രഞ്ജിത്തും സംഘവും മൂന്നുപേരേയും മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, accused, Crime, Attack case accused arrested in airport
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?