വീടിന്റെ പിറകുവശത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും രേഖകളുമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു; ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ ഉണര്‍ന്നതിനാല്‍ സ്വര്‍ണം നഷ്ടപ്പെട്ടില്ല, പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

തളങ്കര: (www.kasargodvartha.com 08.02.2019) വീടിന്റെ പിറകുവശത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും രേഖകളുമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ ഉണര്‍ന്നതിനാല്‍ സ്വര്‍ണം നഷ്ടപ്പെട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തെരുവത്ത് ഹൊന്നമൂലയിലെ അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ പിറകുവശത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് അടുക്കളയിലെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. തുടര്‍ന്ന് കുട്ടികള്‍ കിടക്കുന്ന മുറിയിലെത്തിയ മോഷ്ടാവ് അലമാരയില്‍ നിന്നും സ്വര്‍ണവും പണവും അപഹരിക്കുന്നതിനിടെ കുട്ടികള്‍ ഉണര്‍ന്നു. ഇതോടെ മോഷ്ടാവ് സ്വര്‍ണം ഉപേക്ഷിച്ച് പണവും പാസ്‌പോര്‍ട്ട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകള്‍ സൂക്ഷിച്ചിരുന്ന പഴ്‌സുമായി കടന്നുകളയുകയായിരുന്നു. മോഷ്ടാവ് ഉപയോഗിച്ച കമ്പിപ്പാര സ്ഥലത്തു നിന്നും കണ്ടെത്തി.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതേസയം പ്രദേശത്തെ മറ്റൊരു വീട്ടിലും കവര്‍ച്ചാ ശ്രമം നടന്നിട്ടുണ്ട്. ഈ വീട്ടിലെ വാതില്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ മോഷ്ടാവ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Robbery, Thalangara, Theruvath, Robbery in House at Honnamoola
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?