ഹര്‍ത്താലില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി; മേല്‍പറമ്പ് പോലീസ് സ്‌റ്റേഷനില്‍ ആദ്യകേസ് രജിസ്റ്റര്‍ ചെയ്തു

ചട്ടഞ്ചാല്‍: (www.kasargodvartha.com 19.02.2019) ഹര്‍ത്താലില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതിയില്‍ മേല്‍പറമ്പ് പോലീസ് സ്‌റ്റേഷനില്‍ ആദ്യകേസ് രജിസ്റ്റര്‍ ചെയ്തു. കരിച്ചേരി പാലത്തിന് സമീപത്തെ എം സുനില്‍ കുമാറി(24)ന്റെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൊയ്‌നാച്ചി മൊട്ടയിലെ ബാബു ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെയാണ് മേല്‍പറമ്പ് പോലീസ് കേസെടുത്തത്.

തിങ്കളാഴ്ച ഉച്ചയോടെ പൊയ്‌നാച്ചിയിലാണ് സംഭവം. ബി ജെ പി പ്രവര്‍ത്തകനാണ് മര്‍ദനമേറ്റ സുനില്‍ കുമാര്‍. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മേല്‍പറമ്പ് പോലീസ് ഉദ്ഘാടനം ചെയ്തത്. ഈ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Melparamba, Harthal, Youth attacked by gang; 1st case registered in Melparamba Police station
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?