കുംഭമേള: സ്ത്രീകള്‍ക്കു വാട്ടര്‍ പ്രൂഫ് സാരിയുമായി ഹമാം
ഡെല്‍ഹി: (www.kvartha.com 19.02.2019) പ്രയാഗ് രാജിലെ കുംഭമേളയില്‍ സ്‌നാനഘട്ടങ്ങളില്‍ മുങ്ങിക്കുളിക്കുമ്പോള്‍ ശരീരത്തില്‍ പറ്റി പിടിക്കാത്ത, വാട്ടര്‍പ്രൂഫ് സാരികള്‍, ഹിന്ദുസ്ഥാന്‍ യൂണി ലിവറിന്റെ, ഭാഗമായ ഹമാം, ബസന്ത പഞ്ചമി ദിനത്തില്‍, കുംഭമേളയ്ക്ക് എത്തിയ വനിതാ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. നനയുമ്പോള്‍ ഒട്ടിപ്പിടിക്കുന്ന വസ്ത്രങ്ങള്‍ മൂലം, ചുഴിഞ്ഞു നോട്ടക്കാരുടെ മുന്നില്‍, സ്ത്രീത്വം അപമാനിക്കപ്പെടുന്നുവെന്ന വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഹമാം ഇതിന് ഒരു പ്രതിവിധി കണ്ടെത്തിയത്.
ഗംഗയില്‍ മുങ്ങിയ ശേഷം വസ്ത്രം മാറുന്നതിനുള്ള മുറികളിലേയ്ക്കുള്ള യാത്രയില്‍, സ്ത്രീകളെ അനാവശ്യമായി ശ്രദ്ധിക്കുന്നവരും ചിത്രങ്ങള്‍ എടുക്കുന്നവരും ഉണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഹമാം, ബ്രാന്‍ഡ് പങ്കാളിയായ ഒഗില്‍വി ഇന്ത്യയുമായി ചേര്‍ന്ന്, ഇതിന് ലളിതവും ഫലപ്രദവുമായ പരിഹാരം എന്ന നിലയില്‍ വാട്ടര്‍ പ്രൂഫ് സാരി വിതരണം ചെയ്തത്.
സ്ത്രീകള്‍ സാധാരണ ധരിക്കുന്ന സാരിയുടെ ഒരു പാളിയിലാണ് വാട്ടര്‍ പ്രൂഫ് ട്രീറ്റ്‌മെന്റ് നടത്തിയിരിക്കുന്നത്. സാരിയെ അക്വാഫോളിക് ആക്കുകയാണ് ചെയ്തിരിക്കുന്നത്.
മഞ്ഞനിറത്തിലുള്ള വാട്ടര്‍ പ്രൂഫ് സാരികള്‍ ബസന്ത പഞ്ചമി ദിനത്തിലാണ് വിതരണം ചെയ്തത്.
സ്‌നാനത്തിന്റെ അഞ്ചുപ്രധാനപ്പെട്ട ഷായി സ്‌നാന്‍ ദിവസങ്ങളിലും ഹമാം വാട്ടര്‍ പ്രൂഫ് സാരികള്‍ വിതരണം ചെയ്യുകയുണ്ടായി. ഗോ സേഫ് ഹാഷ് ടാഗിലൂടെ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തെ പ്രതിരോധിക്കാനുള്ള ഉപാധികളും വൈദഗ്ദ്യവും നല്കി വനിതകളെ ശാക്തീകരിക്കാനുള്ള വിവിധ പരിപാടികള്‍ ഹമാം ആരംഭിച്ചിട്ടുണ്ട്.
ഗംഗാ തീരത്തുള്ള സ്‌നാനഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി വസ്ത്രം മാറുന്നതിനുള്ള മുറികള്‍ നേരത്തെ ഹമാം നിര്‍മിച്ചു നല്കിയിട്ടുണ്ട്. പെണ്‍കുട്ടികളെ സ്വരക്ഷയ്ക്കായി പരിശീലിപ്പിക്കുന്നതിനുള്ള സ്‌കൂള്‍ സമ്പര്‍ക്ക പരിപാടികളും, ഹമാം സംഘടിപ്പിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hamam provides 'waterproof sarees' for women at Kumbh,New Delhi, News, Religion, Women, Lifestyle & Fashion, Protection, National.
ഗംഗയില്‍ മുങ്ങിയ ശേഷം വസ്ത്രം മാറുന്നതിനുള്ള മുറികളിലേയ്ക്കുള്ള യാത്രയില്‍, സ്ത്രീകളെ അനാവശ്യമായി ശ്രദ്ധിക്കുന്നവരും ചിത്രങ്ങള്‍ എടുക്കുന്നവരും ഉണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഹമാം, ബ്രാന്‍ഡ് പങ്കാളിയായ ഒഗില്‍വി ഇന്ത്യയുമായി ചേര്‍ന്ന്, ഇതിന് ലളിതവും ഫലപ്രദവുമായ പരിഹാരം എന്ന നിലയില്‍ വാട്ടര്‍ പ്രൂഫ് സാരി വിതരണം ചെയ്തത്.
സ്ത്രീകള്‍ സാധാരണ ധരിക്കുന്ന സാരിയുടെ ഒരു പാളിയിലാണ് വാട്ടര്‍ പ്രൂഫ് ട്രീറ്റ്‌മെന്റ് നടത്തിയിരിക്കുന്നത്. സാരിയെ അക്വാഫോളിക് ആക്കുകയാണ് ചെയ്തിരിക്കുന്നത്.
മഞ്ഞനിറത്തിലുള്ള വാട്ടര്‍ പ്രൂഫ് സാരികള്‍ ബസന്ത പഞ്ചമി ദിനത്തിലാണ് വിതരണം ചെയ്തത്.
സ്‌നാനത്തിന്റെ അഞ്ചുപ്രധാനപ്പെട്ട ഷായി സ്‌നാന്‍ ദിവസങ്ങളിലും ഹമാം വാട്ടര്‍ പ്രൂഫ് സാരികള്‍ വിതരണം ചെയ്യുകയുണ്ടായി. ഗോ സേഫ് ഹാഷ് ടാഗിലൂടെ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തെ പ്രതിരോധിക്കാനുള്ള ഉപാധികളും വൈദഗ്ദ്യവും നല്കി വനിതകളെ ശാക്തീകരിക്കാനുള്ള വിവിധ പരിപാടികള്‍ ഹമാം ആരംഭിച്ചിട്ടുണ്ട്.
ഗംഗാ തീരത്തുള്ള സ്‌നാനഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി വസ്ത്രം മാറുന്നതിനുള്ള മുറികള്‍ നേരത്തെ ഹമാം നിര്‍മിച്ചു നല്കിയിട്ടുണ്ട്. പെണ്‍കുട്ടികളെ സ്വരക്ഷയ്ക്കായി പരിശീലിപ്പിക്കുന്നതിനുള്ള സ്‌കൂള്‍ സമ്പര്‍ക്ക പരിപാടികളും, ഹമാം സംഘടിപ്പിക്കുന്നുണ്ട്.
Keywords: Hamam provides 'waterproof sarees' for women at Kumbh,New Delhi, News, Religion, Women, Lifestyle & Fashion, Protection, National.
Powered by Info News For You

Comments
Post a Comment