പ്രമുഖ പ്രഭാഷകന്‍ മൂള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ കാറിന് നേരെ ആക്രമണം

കാസര്‍കോട്: (www.kasargodvartha.com 09.02.2019) പ്രമുഖ പ്രഭാഷകനും കേരള പിന്നോക്ക സമുദായ കമ്മീഷന്‍ അംഗവുമായ മൂള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ കാറിന് നേരെ കര്‍ണാടക അതിര്‍ത്തിയില്‍ ആക്രമണം. വെള്ളിയാഴ്ച ദക്ഷിണ കര്‍ണാടകയയിലെ കന്യാനയ്ക്കും ബായാറിനും ഇടയില്‍ നെല്ലിക്കട്ട എന്ന സ്ഥലത്ത് വെച്ചാണ് അക്രമം നടന്നത്. രാത്രി 12.30 മണിയോടെയാണ് സംഭവം.

കന്യാന ഉറൂസ് കഴിഞ്ഞ് കാസര്‍കോട് ഭാഗത്തേക്ക് വരുന്നതിനിടെ ഇരുട്ടിന്റെ മറവില്‍ മുള്ളൂര്‍ക്കര സഞ്ചരിച്ച കാറിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഇദ്ദേഹം സഞ്ചരിച്ച കെ എല്‍ 48 ഇ 9009 നമ്പര്‍ ഇന്നോവ ക്രിസ്റ്റ കാറിന്റെ വശത്തെ കണ്ണാടി തകരുകയും വാതിലിന് കാര്യമായ കേടുപാട് സംഭവിക്കുകയും ചെയ്തു.

അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും വിട്ടല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Kerala, kasaragod, news, Assault, Attack, Stone pelting, Car, Uppala, Bayar, Uroos, Religion, Attack against Mulloorkkara Muhammadali Saqafi's car

Keywords: Kerala, kasaragod, news, Assault, Attack, Stone pelting, Car, Uppala, Bayar, Uroos, Religion, Attack against Mulloorkkara Muhammadali Saqafi's car 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?