പെരിയ ഇരട്ടക്കൊല: കോടതിയില്‍ കുറ്റം നിഷേധിച്ച് പീതാംബരന്‍

കാസര്‍കോട്: (www.kasargodvartha.com 25.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായി പോലീസ് അറസ്റ്റു ചെയ്ത സി പി എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. പോലീസുകാര്‍ മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും പീതാംബരന്‍ കോടതിയെ ബോധിപ്പിച്ചു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പീതാംബരന്‍ കുറ്റം നിഷേധിച്ചത്.

തല്ലിത്തീര്‍ക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നും എന്നാല്‍ കൂടെയുള്ളവരില്‍ ചിലര്‍ പെട്ടെന്ന് കൊല നടത്തുകയായിരുന്നുവെന്നും പീതാംബരന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നതായാണ് വിവരം. കഞ്ചാവ് ലഹരിയിലാണ് അക്രമം നടത്തിയതെന്നും പീതാംബരന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത പീതാംബരന്‍ കഞ്ചാവുലഹരിയില്‍ കൊല്ലുമെന്ന് കരുതുന്നില്ലെന്നായിരുന്നു വീട്ടുകാര്‍ ഇതേ കുറിച്ച് പ്രതികരിച്ചത്.

പീതാംബരനെയും സജി ജോര്‍ജിനെയും കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട ശരത്ലാലിനെയും കൃപേഷിനെയും ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്നത് സി പി എം ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ സജി ജോര്‍ജായിരുന്നു. ഇന്റര്‍ലോക്ക് സ്ഥാപന ഉടമയായ ഇയാള്‍ വേറെയും കേസുകളില്‍ പ്രതിയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Trending, Periya, Periya double murder; Peethambaran denied crime in court
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?