ക്ഷേത്രദര്‍ശനത്തിന് പോയ വീട്ടമ്മ ഡാമില്‍ മരിച്ച നിലയില്‍
നെടുമങ്ങാട്: (www.kvartha.com 16.02.2019) ക്ഷേത്രദര്‍ശനത്തിന് പോയ വീട്ടമ്മയെ ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനായി വീട്ടില്‍ നിന്ന് പുറപ്പെട്ട വീട്ടമ്മയെ അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശമായ കളത്തറ തീരം ഭാഗത്താണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുതുക്കുളങ്ങര കുഴിവിള തിരുവാതിരയില്‍ പരേതനായ നടേശനാശാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (72) ആണ് മരിച്ചത്. ഉഴമലയ്ക്കല്‍ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ക്ഷേത്രത്തിലേക്കുള്ള മാര്‍ഗത്തിലല്ല മൃതദേഹം കണ്ടെത്തിയ പ്രദേശം.
ലക്ഷ്മിക്കുട്ടി നടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടില്ലെന്നും ദേഹത്ത് പരിക്കുകളൊന്നും കാണാനില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: House wife dead body found in dam, News, Local-News, Obituary, House Wife, Dam, Temple, Dead Body, Police, Probe, Case, Kerala.

Powered by Info News For You

Comments
Post a Comment