വേനല്‍ കടുക്കുന്നു; സോഡാ നാരങ്ങാ വെള്ളത്തിന് തീ വില
തിരുവല്ല: (www.kvartha.com 15.02.2019) വേനല്‍ തുടങ്ങിയതോടെ സാധാരണക്കാരന്റെ ഇഷ്ടപാനീയമായ സോഡാ നാരങ്ങാ വെള്ളത്തിന് തീ വില. 15 രൂപയില്‍ നിന്ന് ഒറ്റയടിക്കാണ് 20 രൂപയില്‍ എത്തിയത്. അഞ്ച് രൂപ ഉണ്ടായിരുന്ന സോഡയുടെ വില ഏഴ് രൂപയാക്കി ഉയര്‍ത്തിയതുകൊണ്ടാണ് തങ്ങള്‍ വില വര്‍ധിപ്പിച്ചതെന്ന് കച്ചവടക്കാര്‍ പറയുന്നു. പെപ്‌സി കൊക്കക്കോള കമ്പനികളുടെ പാനീയങ്ങള്‍ വിപണിയില്‍ സുലഭം ആണെങ്കിലും സാധാരണക്കാര്‍ക്ക് എന്നും പ്രിയം നാടന്‍ പാനീയങ്ങളോടു തന്നെയായിരുന്നു.
സോഡാ നാരങ്ങാ വെള്ളം കൂടാതെ സംഭാരവും കരിമ്പിന്‍ ജ്യൂസും ഈ ഇഷ്ട പട്ടികയില്‍ വരും. മണ്‍കുടത്തില്‍ നല്‍കുന്ന സംഭാരത്തിന് 20 മുതല്‍ 30 രൂപ വരെയാണ് വില. കരിമ്പിന്‍ ജ്യൂസും 20 രൂപ മുതല്‍ ലഭ്യമാണ്. എന്നാല്‍ ഇവ രണ്ടും സുലഭമല്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഈ സാഹചര്യത്തിലാണ് സോഡാ നാരങ്ങാവെള്ളം മലയാളികളുടെ ദേശീയ പാനീയമായി മാറിയത്.
അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വില വര്‍ധന നിരവധി പേര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അഞ്ച് രൂപ വര്‍ധന എന്നത് രണ്ട് രൂപയായി കുറച്ചു കൂടെ എന്നും പലരും ചോദിക്കുന്നു. എന്നാല്‍ പെപ്‌സി, കൊക്കക്കോള കമ്പനികള്‍ പോലും തങ്ങളുടെ പാനീയങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ട് നാളുകള്‍ ഏറെയായി.
Keywords: Soda lemon water price is high,News, Water, Increased, Business, Kerala.

Powered by Info News For You

Comments
Post a Comment