കല്യോട്ടെത്തിയ സി പി എം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും കൈയ്യേറ്റ ശ്രമവും

പെരിയ: (www.kasargodvartha.com 23.02.2019) ഇരട്ടക്കൊലപാതകവും ഇതിനു പിന്നാലെ അക്രമവും നടന്ന പെരിയ കല്യോട്ടെത്തിയ സി പി എം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും കൈയ്യേറ്റ ശ്രമവും. ശനിയാഴ്ച രാവിലെയാണ് തകര്‍ക്കപ്പെട്ട സി പി എം അനുഭാവികളുടെ വീടും വ്യാപാരസ്ഥാപനങ്ങളും സന്ദര്‍ശിക്കാനായി നേതാക്കളെത്തിയത്.

പി കരുണാകരന്‍ എം പി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, കെ.പി സതീഷ് ചന്ദ്രന്‍, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയ നേതാക്കള്‍ക്കെതിരെ പരെിയ ടൗണിലും കല്യോട്ട് ഗ്രാമത്തിലും വന്‍ പ്രതിഷേധമാണുണ്ടായത്. സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ല്യോട്ട് സംഘടിച്ചിരുന്നു. നേതാക്കള്‍ക്ക് നേരെ പാഞ്ഞടുത്ത പ്രവര്‍ത്തകരെ കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു.

പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് തകര്‍ന്ന വ്യാപാര സ്ഥാപനങ്ങള്‍ നേതാക്കള്‍ സന്ദര്‍ശിച്ചത്. കേസില്‍ കുറ്റാരോപിതരായവരുടെ വീടും നേതാക്കള്‍ സന്ദര്‍ശിച്ചു. കേസിലെ ഒരു പ്രതിയുടെ വീട് തീയിട്ടിരുന്നു. ഈ വീടാണ് സന്ദര്‍ശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Congress, CPM, Top-Headlines, Trending, Protest against CPM leaders in Kalyott
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?