രാമ ജന്മഭൂമി സംഘപരിവാറിന്റെ സൃഷ്ടി മാത്രം; രാമകഥ ചരിത്രയാഥാര്‍ഥ്യമല്ല; ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: (www.kvartha.com 15.02.2019) രാമ ജന്മഭൂമി മനുഷ്യഭാവനയാണെന്നും ചരിത്രയാഥാര്‍ഥ്യമല്ലെന്നും പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പുരാവൃത്തമാണ് രാമകഥ. രാമകഥ ഒരിക്കലും ചരിത്രമാണെന്ന് വിശ്വസിക്കുന്നില്ല. രാമന്‍ ചരിത്ര പുരുഷനല്ല. സീതയും രാവണനും അടക്കമുള്ള കഥാപാത്രങ്ങളും രാമകഥയില്‍ പറയുന്ന സ്ഥലങ്ങളും യഥാര്‍ഥത്തിലുള്ളവയുമല്ല. സംഘപരിവാര്‍ രാമജന്മഭൂമിയായി പറഞ്ഞ അയോധ്യയെന്ന് നാമകരണം ചെയ്ത സ്ഥലം പണ്ട് അയോധ്യ എന്ന് പേരുള്ള സ്ഥലമാണോ എന്നും ആര്‍ക്കും അറിയില്ല. സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് രാമകഥയിലെ രാമനെയല്ലെന്നും കൊലയാളിയായ രാമന്‍ രാഘവിനെ ആണെന്നും ചുള്ളിക്കാട് പറഞ്ഞു. കൃതിയില്‍ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷികം സംബന്ധിച്ച പ്രഭാഷണത്തിലാണ് ചുള്ളിക്കാട് ഇങ്ങനെ പറഞ്ഞത്.
Rama's story is is not history, it's just a Human creation, Kerala, News, Balachandran Chullikkad.

രാമകഥയെന്ന പുരാവൃത്തത്തില്‍ നിന്നാണ് വാല്‍മീകി രാമായണമുണ്ടായത്. വാല്‍മീകി രാമായണത്തെ ആദികാവ്യം എന്ന് പറയുന്നത് അത് എന്ന് പുറത്തിറങ്ങിയെന്ന സമയക്രമം അനുസരിച്ചല്ല, സൗന്ദര്യശാസ്ത്രപ്രദമായ പ്രത്യേകതകള്‍ അനുസരിച്ചാണ്. ഉത്തര രാമായണവും വാല്‍മീകി രാമായണത്തിന്റെ ഭാഗമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അതിനുള്ള സൂചനകള്‍ രാമായണത്തിലുള്ളതായും അദ്ദേഹം വ്യക്തമാക്കി.

വൈരുദ്ധ്യങ്ങളെ അവതരിപ്പിക്കാന്‍ പറ്റിയെന്ന പ്രത്യേകത കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതക്കുണ്ട്. രാമനെ കുറ്റപ്പെടുത്താനും അനുകൂലിക്കാനും ഉള്ള കാര്യങ്ങള്‍ സീതാകാവ്യത്തില്‍ കണ്ടെത്താന്‍ വായനക്കാര്‍ക്ക് സാധിക്കും. രാമന്‍ രാജാവായിരുന്ന കാലത്ത് രാമന്റെ പത്‌നിയെ ചോദ്യം ചെയ്യാന്‍ രാജ്യത്തെ പ്രജകള്‍ക്ക് സാധിച്ചിരുന്നു. ഇന്ന് രാമന്റെ പേരില്‍ അധികാരത്തിലെത്തിയവരെ വിമര്‍ശിച്ചാല്‍ എന്തായിരിക്കും ഫലം? അത് ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ കാര്യത്തില്‍ വ്യക്തമായതാണെന്നും ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rama's story is is not history, it's just a Human creation, Kerala, News, Balachandran Chullikkad.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?