വോട്ടിങ് യന്ത്രം കയ്യിലുണ്ടെങ്കില്‍ ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ലണ്ടനിലും വരെ താമര വിരിയിക്കാം; ബി ജെ പിയെ പരിഹസിച്ച് ശിവസേന
മുംബൈ: (www.kvartha.com 12.02.2019) ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ശിവസേന രംഗത്ത്. വോട്ടിങ് യന്ത്രം കയ്യിലുണ്ടെങ്കില്‍ ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ലണ്ടനിലും വരെ താമര വിരിയിക്കാമെന്നായിരുന്നു ശിവസേനയുടെ പരിഹാസം. മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യത്തിന് ബി.ജെ.പി. ശ്രമം തുടരുന്നതിനിടെ പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് പരിഹാസം.
കഴിഞ്ഞ ദിവസം പൂണെയില്‍ നടന്ന ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ ദേശീയാധ്യക്ഷന്‍ അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, സംസ്ഥാന അധ്യക്ഷന്‍ റാവു സാഹബ് ദാന്‍വെ എന്നിവര്‍ നടത്തിയ അവകാശവാദത്തിനെതിരെയാണ് പരിഹാസ രൂപേണ ശിവസേന രംഗത്തെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 ല്‍ 43 മണ്ഡലങ്ങളിലും വിജയിക്കുമെന്ന ബിജെപിയുടെ ആത്മവിശ്വാസത്തെ പരിഹസിച്ചാണ് ശിവസേന രംഗത്തെത്തിയത്.
വോട്ടുയന്ത്രവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ രാജ്യത്തെ 545 സീറ്റുകളില്‍ മാത്രമല്ല അങ്ങ് ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാമെന്നായിരുന്നു ശിവസേനയുടെ പരിഹാസം. ഒറ്റയ്ക്ക് മത്സരിച്ചാല്‍ 45 സീറ്റുകള്‍ നേടുമെന്ന് അമിത് ഷായും 43 സീറ്റുകള്‍ നേടുമെന്ന് ദാന്‍വേയും അവകാശപ്പെട്ടിരുന്നു. 2014 ല്‍ ശിവസേനയുമൊന്നിച്ച് മത്സരിച്ചപ്പോള്‍ 43 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്.
''എല്ലാവരും അധികാരത്തെ സ്നേഹിക്കുന്നു. എന്നാല്‍ അത് അവര്‍ വിചാരിക്കുന്നത്ര എളുപ്പമല്ല. 48 ല്‍ 43 സീറ്റും നേടാമെന്ന് അവര്‍ പറയുന്നുണ്ടെങ്കില്‍ സംസ്ഥാനത്തെ കുറിച്ച് അവര്‍ക്ക് അത്ര അറിവ് മാത്രമേയുള്ളൂവെന്ന് വേണം കരുതാനെന്നും ശിവസേന പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്ദാനം എന്തുകൊണ്ട് പാലിക്കാൻ കഴിഞ്ഞില്ല? എന്ന ചോദ്യത്തിനൊപ്പം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനുപകരം ധാർഷ്ട്യമാണ് ബി.ജെ.പി. നേതാക്കളിൽ കാണുന്നതെന്നും മുഖപ്രസംഗം പറയുന്നു.
24,000 അധ്യാപക തസ്തികകളാണ് മഹാരാഷ്ട്രയിൽ ഒഴിഞ്ഞുകിടക്കുന്നത്. കർഷകർ പ്രതിഷേധത്തിലാണ്. എന്നാൽ ഭരിക്കുന്നവർക്ക് തിരഞ്ഞെടുപ്പു വിജയത്തിൽ മാത്രമാണ് ആശങ്കയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
മഹാരാഷ്ട്രയിൽ കഴിഞ്ഞതവണ കിട്ടിയ 42 ലോക്സഭാ സീറ്റുകളെക്കാൾ ഒരു സീറ്റെങ്കിലും ഇത്തവണ അധികം നേടുമെന്നും എൻ.സി.പി. നേതാവ് ശരദ് പവാറിന്റെ തട്ടകമായ ബാരാമതിയിൽപോലും ജയിക്കുമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അവകാശവാദം. ഇതിനെയും മുഖപ്രസംഗം പരിഹസിക്കുന്നുണ്ട്. ഇത്തരത്തിലാണ് ആത്മവിശ്വാസമെങ്കിൽ പാർട്ടിക്ക് രാജ്യത്തെ മുഴുവൻ സീറ്റും ജയിക്കാൻ കഴിയുമെന്നാണ് പരിഹാസം.
റഫേലിനെ പിന്തുണയ്ക്കുന്നവരെല്ലാം ദേശസ്നേഹികളും ചോദ്യം ചെയ്യുന്നവരെല്ലാം ദേശവിരുദ്ധരുമാകുന്ന സ്ഥിതിയാണുള്ളതെന്ന വിമർശനം കഴിഞ്ഞദിവസം ‘സാമ്ന’ ഉന്നയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shiv Sena leader against Modi and BJP government,Mumbai, News, Maharashtra, Politics, BJP, Shiv Sena, National.

Powered by Info News For You

Comments
Post a Comment