തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിക്ക് യുവതിയുടെ ചുംബനം

ഗാന്ധിനഗര്‍: (www.kvartha.com 15.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യുവതിയുടെ ചുംബനം. തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗുജറാത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി പ്രവര്‍ത്തകയാണ് ചുംബിച്ചത്. ചൊവ്വാഴ്ച വല്‍സാദിലെ റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

പ്രവര്‍ത്തക രാഹുലിനെ ചുംബിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് പങ്കുവെച്ചത്. രാഹുലിനെ മാലയണിയിക്കാനായി കുറച്ച് സ്ത്രീകള്‍ വേദിയിലേക്ക് എത്തിയിരുന്നു. ഇവരില്‍ ഒരാളാണ് ചുംബിച്ചത്. ശേഷം സ്ത്രീകള്‍ രാഹുലിനെ മാലയണിയിച്ചു.

Woman Congress Worker Kisses Rahul Gandhi on Stage in Gujarat, Rahul Gandhi, News, Politics, Congress, Rally, Video, Media, Prime Minister, National, Trending

അതേസമയം വാലന്റൈന്‍സ് ഡേയുമായി സംഭവത്തിന് ബന്ധമില്ലെന്നും ഇതിനെ മറ്റൊരു രീതിയില്‍ കാണരുതെന്നും പറഞ്ഞ കശ്മിരാബെന്‍ എന്ന 60കാരിയായ പ്രവര്‍ത്തക രാഹുല്‍ തനിക്ക് സഹോദരനെപ്പോലെയാണെന്നും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 48വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്തില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകയാണ് ഞാന്‍. പാര്‍സിയായ താന്‍ രാഹുലിന്റെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തെ വേദിയില്‍ അടുത്തുകണ്ടപ്പോഴുള്ള ആഹ്ലാദം പ്രകടിപ്പിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ പാര്‍ട്ടിയെ ജയിപ്പിച്ച് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന ശുഭാപ്തി വിശ്വാസവും അവര്‍ പ്രകടിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ താല്‍പര്യങ്ങള്‍ നല്ലതാണെന്നും, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അദ്ദേഹം ഉറപ്പായും പാലിക്കുമെന്നും അവര്‍ പറഞ്ഞു. എല്ലാവരും രാഹുല്‍ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ജന്‍ ആക്രോശ് റാലി'യെ അഭിസംബോധന ചെയ്ത് ഗുജറാത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് രാഹുല്‍ എത്തിയത്. വല്‍സാദിലെ വന്‍രാജ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് പരിപാടി നടന്നത്.


Keywords: Woman Congress Worker Kisses Rahul Gandhi on Stage in Gujarat, Rahul Gandhi, News, Politics, Congress, Rally, Video, Media, Prime Minister, National, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?