സംഘര്‍ഷം ഒഴിയാതെ പെരിയ; കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിനുനേരെ ആക്രമണവും തീവെപ്പും
കാസര്‍കോട്:(www.kasargodvartha.com 24/02/2019) പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞും ഈ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ക്ക് ശമനമായിട്ടില്ല. കഴിഞ്ഞദിവസം രാത്രി പെരിയില്‍ വീണ്ടും ആക്രമണമുണ്ടായത് നാട്ടുകാരില്‍ ഭീതി പരത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് നേരെയാണ് ശനിയാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്. പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ് വീടിന് തീയിട്ടതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു. ശനിയാഴ്ച രാവിലെ പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ സിപിഎം നേതാക്കള്‍ ഈ ഭാഗങ്ങളില്‍, യുഡിഎഫ് ഹര്‍ത്താലിനിടെ തകര്‍ക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയുണ്ടായ സംഘര്‍ഷാവസ്ഥ ഏറെ പണിപ്പെട്ടാണ് പോലീസ് ഒഴിവാക്കിയത്. കൊല്ലപ്പെട്ട വീടുകള്‍ സന്ദര്‍ശിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനും കഴിഞ്ഞദിവസം പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന വിധം സംസാരിച്ചിരുന്നു. രണ്ടു പ്രവര്‍ത്തകരെ ദാരുണമായി കൊലപ്പെടുത്തി വെറുതെ അടങ്ങിയിരിക്കില്ലെന്നും യാഥാര്‍ത്ഥ പ്രതികളായ മുഴുവന്‍ പേരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
കൂടാതെ സിബിഐ അന്വേഷണത്തിനായി കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. അതേസമയം രണ്ടു ചെറുപ്പക്കാരുടെ കൊലപാതകവും അക്രമങ്ങളുമുണ്ടായിട്ടും സര്‍വ്വകക്ഷി സമാധാനയോഗം വിളിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം സര്‍ക്കാര്‍ പ്രതിനിധിയായി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച മന്ത്രി ഇ ചന്ദ്രശേഖരന്‍ പെരിയ ആക്രമണവുമായി ബന്ധപ്പെട്ട് ഉടന്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും അതേക്കുറിച്ച് ആലോചനയില്ല. വീണ്ടും ആക്രമണം തുടരുന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്. പോലീസ് ബന്തവസ് ഉണ്ടെങ്കിലും രാത്രിയുടെ മറവില്‍ ഇവിടെങ്ങളില്‍ ആക്രമണം തുടരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
< !- START disable copy paste -
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Murder, Trending, youth-congress, Police, Vehicles, UDF, CPM, High-Court, Investigation, CBI,Twin murder: Clash continues in Peiya
Powered by Info News For You
Comments
Post a Comment