രണ്ടു കിലോ കഞ്ചാവുമായി മദ്ധ്യവയസ്‌ക്കന്‍ പിടിയില്‍
തിരുവല്ല: (www.kvartha.com 08.02.2019) വില്പനയ്ക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി മദ്ധ്യവയസ്‌ക്കന്‍ പിടിയില്‍. ചങ്ങനാശ്ശേരി വിഷ്ണു ഭവനില്‍ ദേവാനന്ദിനെയാണ് തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നും തിരുവല്ല പോലീസ് പിടികൂടിയത്.
തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് വേണ്ടി ബംഗളൂരുവില്‍ നിന്നും തിരുവല്ലയില്‍ എത്തിക്കുന്നതിനിടയിലാണ് ഇയാള്‍ പോലീസ് പിടിയിലാവുന്നത്.
ഇയാളെ ചോദ്യം ചെയ്തതില്‍ മുന്‍കാലങ്ങളിലും ഇതുപോലെ കഞ്ചാവ് ഇവടെ എത്തിച്ചു കൊടുത്തിരുന്നതായി ഇയാള്‍ പറയുന്നു. കഞ്ചാവ് എറണാകുളത്തു എത്തിച്ച് അവിടെ വച്ച് ആവശ്യത്തിനനുസരിച്ച് കാല്‍ കിലോ അരക്കിലോ വീതം പാക്കറ്റുകളാക്കിയാണ് ചെറുകിട കച്ചവടക്കാര്‍ക്കു എത്തിക്കുന്നത്.
2008ല്‍ ചങ്ങനാശ്ശേരിയില്‍ നിന്നും ബംഗളൂരുവിലേക്ക് താമസം മാറിയ ആളാണ് ഇയാള്‍. ചിട്ടി പൊട്ടിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഇവിടെ നിന്നും താമസം മാറിയത്. ബംഗളൂരുവില്‍ കൂട്ടുകാരന്റെ ഫ് ളാറ്റില്‍ ആണ് താമസിച്ചിരുന്നത്. തുണി കച്ചവടം, കാറ്ററിംഗ് ജോലി എന്നൊക്കെ പറഞ്ഞാണ് അവിടെ താമസിച്ചിരുന്നത്. വളരെ മാന്യമായ വസ്ത്ര ധാരണം നടത്തിയാണ് ഇയാള്‍ കഞ്ചാവ് ബംഗളൂരുവില്‍ നിന്നും വിവിധ പ്രദേശങ്ങളില്‍ എത്തിച്ചിരുന്നത്.
തിരുവല്ലയിലെ ചെറുകിട കച്ചവടക്കാരെപ്പറ്റി ഇയാളില്‍ നിന്നും പോലീസിന് വിവരം ലഭിച്ചു . വരും ദിവസങ്ങളില്‍ ഇവരെ പിടികൂടുന്നതിന് വേണ്ട നടപടി സ്വീകരിക്കും. തിരുവല്ല ജെ സന്തോഷ്‌കുമാറിന്റെ നിര്‍ദേശാനുസരണം തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ദീപക് , ക്രൈം ഗോപകുമാര്‍ , പ്രഹ് ളാദന്‍, കൃഷ്ണകുമാര്‍ , ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് വില്‍സണ്‍ , അജികുമാര്‍ , സുജിത്, മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Keywords: Youth arrested with ganja in Thiruvalla, News, Local-News, Crime, Criminal Case, Police, Arrested, Bangalore, Kerala.

Powered by Info News For You

Comments
Post a Comment