റഹീം മേച്ചേരി പുരസ്‌കാരം റഹ് മാന്‍ തായലങ്ങാടിക്ക് സമ്മാനിച്ചു
കാസര്‍കോട്: (www.kvartha.com 19.02.2019) ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സിയുടെ ആറാമത് റഹീം മേച്ചേരി പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനും മേച്ചേരിയുടെ സഹയാത്രികനുമായ റഹ് മാന്‍ തായലങ്ങാടിക്ക് സമ്മാനിച്ചു. കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ പുരസ്‌കാരം കൈമാറി.
ഓജസും തേജസും സുഗന്ധവും ഉള്ള അവാര്‍ഡാണ് ഇതെന്നും സ്വര്‍ണത്തിന് സുഗന്ധം പോലെ എഴുത്തിന് ചാരുത പകര്‍ന്ന റഹീം മേച്ചേരിയുടെ പേരിലുള്ള പുരസ്‌കാരം റഹ് മാന്‍ തായലങ്ങാടിയിലൂടെ യഥാര്‍ത്ഥ കൈകളിലാണ് എത്തിയിരിക്കുന്നതെന്നും ശങ്കരനാരായണന്‍ പറഞ്ഞു. പ്രസിഡന്റ് നാസര്‍ ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു.
ജൂറി അംഗവും സൗദി കെ.എം.സി.സി സെക്രട്ടറിയേറ്റ് മെമ്പറുമായ സി കെ ഷാക്കിര്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പി.വി ഹസന്‍ സിദ്ദീഖ് ബാബു പുരസ്‌കാര തുക കൈമാറി. പുരസ്‌കാരത്തിന്റെ നാള്‍വഴികളെക്കുറിച്ചു രായിന്‍ കുട്ടി നീറാട് സംസാരിച്ചു. ചന്ദ്രിക എഡിറ്റര്‍ സി പി സൈതലവി റഹീം മേച്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കാസര്‍കോട് ജില്ലാ മുസ് ലിം ലീഗ് പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, യു.എ.ഇ കെ എം സി സി ഉപദേശക സമിതി ചെയര്‍മാന്‍ യഹ് യ തളങ്കര, വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ. പി. കുത്സു, കാസര്‍കോട് സാഹിത്യ വേദി വൈസ് പ്രസിഡന്റ് പത്മനാഭന്‍ ബ്ലാത്തൂര്‍, പഴേരി കുഞ്ഞി മുഹമ്മദ്,
ബഷീര്‍ തൊട്ടിയന്‍ ആശംസ നേര്‍ന്നു.
ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ അയക്കോടന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അബൂബക്കര്‍ മായക്കര നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, KMCC, Award, Raheem Mecheri award for Rahman thayalangadi distributed
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment