കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധിച്ച ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കണ്ടത് ബോധരഹിതനായി സ്റ്റിയറിംഗില്‍ കിടക്കുന്ന സാജുവിനെ; അതേ ബസില്‍ അതിവേഗം ആശുപത്രിയിലെത്തിക്കുമ്പോഴും മരിച്ചു; അന്ത്യയാത്രയായത് ഫാസ്റ്റ് പാസഞ്ചറിലെ ആദ്യയാത്ര
കോട്ടയം: (www.kvartha.com 25.02.2019) കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധിച്ച ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറും കണ്ടത് ബോധരഹിതനായി സ്റ്റിയറിംഗില്‍ കിടക്കുന്ന ബസ് ഡ്രൈവര്‍ സാജുവിനെ. അതേ ബസില്‍ തന്നെ അതിവേഗം ആശുപത്രിയിലെത്തിച്ചെങ്കിലും സാജു മാത്യു മരണത്തിന് കീഴങ്ങി. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഓര്‍ഡിനറി ബസ് മാത്രം ഓടിച്ചിരുന്ന സാജു ആദ്യമായാണ് ഫാസ്റ്റ് പാസഞ്ചറിന്റെ വളയം പിടിച്ചത്.
ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ തിടനാട് തട്ടാരുപറമ്പില്‍ സാജു മാത്യു (43) ആണ് തിരുവനന്തപുരത്തേക്കുള്ള ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ 9.35 ന് എം സി റോഡില്‍ കോടിമത പാലത്തിന് സമീപമായിരുന്നു സംഭവം.
2016 മാര്‍ച്ചിലാണ് സാജു ഈരാറ്റുപേട്ട ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. മുമ്പ് നാട്ടിലെ സ്വകാര്യ വാഹനങ്ങള്‍ ഓടിച്ചായിരുന്നു കുടുംബം പോറ്റിയിരുന്നത്. ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു സാജു. ഏതു ജോലിയും വിശ്വസിച്ച് ഏല്‍പിക്കാവുന്ന മിടുക്കനായ ഡ്രൈവറായിരുന്നു സാജുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നു മാസത്തോളമായി സാജു ചികിത്സയിലായിരുന്നു. ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് ശേഷം മടങ്ങിയെത്തിയ സാജുവിന് പ്രാദേശിക റൂട്ടുകളാണ് നല്‍കിയിരുന്നത്. ഞായറാഴ്ചയായിരുന്നു തിരുവനന്തപുരം റൂട്ടിലെ ആദ്യ സര്‍വീസ്.
ചെങ്ങന്നൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറായ ടി കെ ലാലാണ് സാജുവിന്റെ ബസ് ഓടിച്ച് ആശുപത്രിയിലെത്തിച്ചത്. നടുറോഡില്‍ വാഹനം നിറുത്തിയിട്ടിരിക്കുന്നത് കണ്ടാണ് ലാലും, കണ്ടക്ടര്‍ അനീഷും ഓടിയെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KSRTC driver died during driving, Kottayam, News, KSRTC, Driving, hospital, Death, Treatment, Kerala.

Powered by Info News For You

Comments
Post a Comment