കുട്ടികള്‍ക്കുള്ള സിനിമാ ക്യാമ്പുമായി കുടുംബശ്രീ

ആലപ്പുഴ:(www.kasargodvartha.com 09/02/2019) ബാലസഭയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള രണ്ട് ദിവസത്തെ സിനിമാ പഠന ക്യാമ്പ്. ചലച്ചിത്ര മേഖലയില്‍ ആഭിമുഖ്യമുള്ള കുട്ടികള്‍ക്കായി ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ഫെബ്രുവരി ഒമ്പത്, 10 തീയതികളിലാണ് ബാലസഭയുടെ ചലച്ചിത്ര ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചലച്ചിത്ര മേഖലയെ കുറിച്ച് അവബോധം നല്‍കാനും സാങ്കേതികമായ അറിവ് പകരുന്നതിനുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

News, Alappuzha, Kerala, Top-Headlines, Kudumbasree, Camp, Cinema camp for children


വിവിധ ബ്ലോക്ക് അടിസ്ഥാനത്തിലാണ് ക്യാമ്പ് നടത്തുന്നത്.രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ക്യാമ്പില്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ചമ്പക്കുളം, വെളിയനാട്, അമ്പലപ്പുഴ ബ്ലോക്കുകളിലെ കുട്ടികള്‍ക്കായി തകഴി സ്മാരകത്തിലാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. മുതുകുളം, ഹരിപ്പാട്, ഭരണിക്കാവ് ബ്ലോക്കിലെ കുട്ടികള്‍ക്കായി കായംകുളം റോട്ടറി ക്ലബ് ഹാളിലും സജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നു.

തകഴി സ്മാരകത്തിലും കായംകുളം റോട്ടറി ക്ലബ്ബിലും നടക്കുന്ന ക്യാമ്പില്‍ ചലച്ചിത്ര നിര്‍മാണവും പട്ടണക്കാട്, തൈക്കാട്ടുശേരി, കഞ്ഞിക്കുഴി, ആര്യാട്, മാവേലിക്കര, ചെങ്ങന്നൂര്‍ ബ്ലോക്കുകളുടെ നേതൃത്വത്തിലുള്ള ക്യാമ്പുകളില്‍ ചലച്ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കും. പത്തിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെയാണ് പ്രധാനമായും ഈ ക്യാമ്പ് ലക്ഷ്യം വെക്കുന്നത്. ഡിഎംസി പി സുനില്‍, എഡിഎംസി കെ ബി അജയകുമാര്‍, ഡിപിഎം രേഷ്മ എന്നിവര്‍ ജില്ലയിലെ വിവിധ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Top-Headlines, Kudumbasree, Camp, Cinema camp for children 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?