വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തല്‍; കാസര്‍കോട്ടെ യുവാവ് കോട്ടയത്ത് അറസ്റ്റില്‍
കോട്ടയം: (www.kasargodvartha.com 13.02.2019) വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കാസര്‍കോട്ടെ യുവാവിനെ കോട്ടയത്ത് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കാസര്‍കോട് ചെറിയാലംപാടിയിലെ സുനൈഫിനെ (18)യാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി പി അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
നഗരത്തിലെ ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു സുനൈഫ്. ഇതിനിടെയാണ് മൂന്നു മാസമായി താമസിക്കുകയായിരുന്ന വേളൂര്‍ ദേവസ്യാപ്പടി ഭാഗത്തെ വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്. ടെറസില്‍ നിന്നും 20 മുതല്‍ 65 സെന്റിമീറ്റര്‍ വരെയുള്ള 11 കഞ്ചാവ് ചെടികള്‍ കണ്ടെത്തി.
സ്വന്തം ഉപയോഗത്തിനും വില്‍പനയ്ക്കുമായിട്ടാണ് കഞ്ചാവ് ചെടി വളര്‍ത്തിയതെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് മൊഴി നല്‍കിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ പി ജി രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ എന്‍ സുരേഷ്‌കുമാര്‍, കെ ഷിജു, ജി അജിത്, കെ എന്‍ അജിത്കുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സി ബി സുജാത, റോഷി വര്‍ഗീസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുനൈഫിനെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, Kasaragod, Ganja, Youth, Arrest, Ganja farming; Youth arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment