പിഞ്ചു ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

പാലക്കാട്: (www.kvartha.com 25.02.2019) നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി റെയില്‍വേ ട്രാക്കിനടുത്ത് ഉപേക്ഷിച്ച സംഭവത്തില്‍ ഭിക്ഷാടന സംഘത്തിലെ മൂന്നു പേരെക്കൂടി പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു.

തമിഴ്നാട്, ചെന്നൈ, കിഴക്ക് താമ്പരം സ്വദേശി പടയപ്പ എന്ന സത്യ, (27), തിരുപ്പൂര്‍, കാദര്‍ പേട്ട, എം.ജി.ആര്‍ കോളനി സുലൈഹ എന്ന ഖദീജാബീവി (40), ഈറോഡ്, ഗോപിച്ചെട്ടിപ്പാളയം ഫാത്ത്വിമ എന്ന കവിത (40) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലുവയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇവരെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിച്ചു.

Beggars from Tamil Nadu arrested for molest-murder of 4-year-old, Palakkad, News, Police, Custody, Probe, Kozhikode, Report, Kerala

ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട തിരുവള്ളുവര്‍ സ്വദേശി സുരേഷ്(40) തഞ്ചാവൂര്‍,പട്ടുക്കോട്ടൈ സ്വദേശിനി ഫെമിന പിച്ചൈക്കനി(21) എന്നിവരെ കഴിഞ്ഞയാഴ്ച തിരുപ്പൂരില്‍ നിന്നും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

കഴിഞ്ഞ മാസം 15 നാണ് ഒലവക്കോട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് നാലുവയസ്സുകാരി ബാലികയുടെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം ബാഗിലാക്കിയ ശേഷം അരിച്ചാക്കിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും , പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്നു തെളിയുകയും ചെയ്തതോടെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരവേ സംഭവത്തിനു പിന്നില്‍ അഞ്ചംഗ ഭിക്ഷാടന സംഘമാണെന്നുള്ള വിവരം പോലീസിനു ലഭിച്ചു. 

തുടര്‍ന്ന് ട്രെയിനില്‍ ഭിക്ഷാടനം നടത്തി വരുന്ന സംഘത്തെ കേന്ദ്രീകരിച്ച് കോയമ്പത്തൂര്‍, തിരുപ്പൂര്‍ , ഈറോഡ്, സേലം, ചെന്നൈ, കോഴിക്കോട്, തൃശൂര്‍ എറണാകുളം, കണ്ണൂര്‍, മംഗലാപുരം തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ അന്വേഷണം നടത്തിവന്നു. ഒടുവില്‍ തിരുപ്പൂരില്‍ നിന്നുമാണ് ആദ്യത്തെ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

സുരേഷും, ഫെമിനയും പിടിയിലായ വിവരമറിഞ്ഞ മൂവര്‍ സംഘം ചെന്നൈ, തിരുനെല്‍വേലി , അംബാസമുദ്രം , കന്യാകുമാരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരന്നു. എന്നാല്‍ തമിഴ്നാട്ടിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളും, ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് അന്വേഷണ സംഘം ഊണും, ഉറക്കവും ഉപേക്ഷിച്ച് പ്രതികളെ പിന്തുടര്‍ന്നു. പ്രതികളുടെ ഫോട്ടോയോ, മൊബൈല്‍ നമ്പരോ ഇല്ലാത്തത് അവരെ കണ്ടെത്താന്‍ ഏറെ പ്രയാസകരമായി. ആകെ ഉള്ള വിവരം രണ്ടു കാലിനും പോളിയോ ബാധിച്ച പടയപ്പയെക്കുറിച്ചുള്ള പറഞ്ഞറിവ് മാത്രമാണ്.

തിരുനെല്‍ വേലിയിലെ അംബാസമുദ്രത്തിലുള്ള പ്രതികളുടെ ബന്ധുവീട്ടിലെത്തിയ അന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തില്‍ പ്രതികള്‍ എറണാകുളം ഭാഗത്തേക്ക് തിരിച്ചതായി അറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആലുവ ശിവരാത്രി മണപ്പുറത്തു നിന്നും പ്രതികള്‍ വലയിലായത്. സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും നടന്ന സംഭവങ്ങള്‍ വിവരിച്ച് കുറ്റം സമ്മതിച്ചു. രണ്ട് പുരുഷന്‍മാരും, മൂന്നു സ്ത്രീകളുമടങ്ങുന്ന അഞ്ചംഗ സംഘം ജനുവരി ആദ്യവാരമാണ് തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടു പാലക്കാട്ട് വന്നത്.

ശേഷം ഒരാഴ്ചയോളം ഒലവക്കോട് , താണാവ് മേല്‍പ്പാലത്തിനടിയില്‍ താമസിച്ച് ഭിക്ഷാടനം നടത്തി വരികയായിരുന്നു. ജനുവരി 12 ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ തൂക്കിയെടുത്ത് എഫ്സിഐ ഗോഡൗണിലേക്ക് പോകുന്ന റെയില്‍വേ ട്രാക്കില്‍ കിടത്തി മൂന്നു സ്ത്രീകളുടെയും ഒത്താശയോടു കൂടി സുരേഷും, പടയപ്പയും കൂടി ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങി. സംഘത്തിലെ സത്രീകള്‍ തന്നെയാണ് കുട്ടിയുടെ വസ്ത്രങ്ങള്‍ ഊരിക്കൊടുത്തത്. 

പീഡന സമയം നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയും, ബോധം നഷ്ട്ടപ്പെട്ട കുട്ടിയെ ഊരിയെടുത്ത പാന്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ബാഗിലാക്കി, അരിച്ചാക്കില്‍ പൊതിഞ്ഞ് റെയില്‍വേ ട്രാക്കിനടുത്ത് ഉപേക്ഷിച്ച് പിറ്റേന്നു രാവിലെ സംഘം രണ്ടായി പിരിഞ്ഞ് മുങ്ങുകയായിരുന്നു.

റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളിലെത്താന്‍ സാധിച്ചത്. ഇതോടെ ഈ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. പ്രതികളെല്ലാം മദ്യത്തിനും, കഞ്ചാവിനും അടിമകളാണ്. പടയപ്പ കേരളത്തിലെ വിവിധയിടങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതായി വിവരം ലഭിച്ചു. 

ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളെ വലയിലാക്കാന്‍ സാധിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചില്ല. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Beggars from Tamil Nadu arrested for molest-murder of 4-year-old, Palakkad, News, Police, Custody, Probe, Kozhikode, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?