കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; സിപിഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ പോലീസിന്റെ സംശയമുനയില്‍, ഇയാള്‍ ഒളിവിലെന്ന് പോലീസ്, കൊലയ്ക്ക് പിന്നില്‍ കണ്ണൂര്‍ സംഘമോ?

കാസര്‍കോട്: (www.kasargodvartha.com 18.02.2019) പെരിയ കല്യോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പ്രാദേശീക നേതാവ് പോലീസിന്റെ സംശയമുനയില്‍. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെയും കൊലയുമായി ബന്ധപ്പെട്ട് സംശയിക്കുന്നതായാണ് പോലീസ് പറയുന്നത്. അതേസമയം പീതാംബരന്‍ ഒളിവില്‍ പോയതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
Kasaragod, Periya, Murder Case, Accused, CPM, Congress, Top-Headlines, Periya dual murder: CPM Periya LC member absconded

പ്രദേശത്തെ രണ്ട് സിപിഎം പ്രവര്‍ത്തകരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എം പ്രദീപ് കുമാര്‍, െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ടി പി രഞ്ജിത്ത്, സിഐ സി എ അബ്ദുര്‍ റഹീം, കുമ്പള സിഐ പ്രേംസദന്‍, ആദൂര്‍ സിഐ എം എ മാത്യൂ, ബേക്കല്‍ സിഐ വി കെ വിശ്വംഭരന്‍, ജില്ലാ പോലീസ് ചീഫിന്റെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തെ വിപുലപെടുത്തുമെന്നും ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അന്വേഷണത്തിന് കര്‍ണാടക പോലീസിന്റെ സഹായം തേടിയതായും പോലീസ് വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് കര്‍ണാടക പോലീസുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചത്. കര്‍ണാടക പോലീസ് എല്ലാ സഹായങ്ങളും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി ജില്ലാ, ഏരിയ കമ്മറ്റികള്‍ സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാസങ്ങളില്‍ വധഭീഷണി മുഴക്കിയതിന് കൊല്ലപ്പെട്ട കൃപേഷ് നല്‍കിയ പരാതിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ പ്രവര്‍ത്തകരായ നിധിന്‍, അരുണേഷ്, നീരജ് തുടങ്ങി ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നതായി പോലീസ് പറയുന്നു.

സോഷ്യല്‍ മീഡിയ വഴി ഫോട്ടോ പ്രചരിപ്പിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനെതിരെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഫോട്ടോ ചില്ലിട്ട് വെപ്പിക്കും എന്നും മറ്റുമായിരുന്നു ഭീഷണി. ഇവരെ സൂക്ഷിക്കുക എന്ന രീതിയിലും ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Periya, Murder Case, Accused, CPM, Congress, Top-Headlines, Periya dual murder: CPM Periya LC member absconded 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?