ഖത്തറിലേക്ക് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ട് യുവാവിനെ ജയിലിലാക്കിയ സംഭവം; ഒരു പ്രതി കൂടി അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 06.02.2019) ഖത്തറിലേക്ക് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ട് ജയിലിലാക്കിയ കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ആറങ്ങാടി നിലാംഗരയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ കെ റാസിഖിനെ (28)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണങ്കൂരിലെ മുനീര്‍ അഹ് മദ് ശിഹാബിന്റെ (21) പിതാവ് ടി എച്ച് അബ്ദുല്ലയുടെ പരാതിയിലാണ് നാലു പേര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് അഞ്ചില്ലത്ത് ഹൗസില്‍ അഹ് മദ് കബീര്‍, (24) അണങ്കൂര്‍ ടി വി സ്‌റ്റേഷന്‍ റോഡിലെ അബ്ദുര്‍ റിയാസ് (21) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തതിരുന്നു. മടിക്കൈ കുട്ടിച്ചാല്‍ അരിയാക്കണ്ടത്തെ കെ റാഷിദിനെയാണ് ഇനി പിടികിട്ടാനുള്ളത്.
ഖത്തറില്‍ ശിഹാബ് പിടിയിലായതോടെയാണ് സംഭവം പുറത്തായത്. കബീറിന്റെ നേതൃത്വത്തിലുള്ള സംഘം മരുന്നാണെന്ന് പറഞ്ഞ് നാലു കിലോ ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ട് ശിഹാബിനെ വഞ്ചിക്കുകയായിരുന്നു. നവംബര്‍ 23ന് രാത്രിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനത്തിലാണ് ശിഹാബ് ഖത്തറിലേക്ക് പോയത്. പിറ്റേ ദിവസം പുലര്‍ച്ചെ ഖത്തര്‍ എയര്‍പോര്‍ട്ടിലെത്തിയ ശിഹാബിനെ ഹാഷിഷ് ഓയിലുമായി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്നും ഖത്തറിലുള്ള ഒരു രോഗിക്ക് മരുന്നാണെന്ന് പറഞ്ഞാണ് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ടത്. ഖത്തറിലേക്ക് പോയ മകനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ അന്വേഷിക്കുന്നതിനിടെയാണ് ജയിലിലായ വിവരം അറിയിഞ്ഞത്. തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Related News:
ഖത്തറിലേക്ക് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ട് വഞ്ചിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
ഖത്തറിലേക്ക് ഹാഷിഷ് ഓയില്‍ കടത്തിയതിന് കാസര്‍കോട് സ്വദേശിയായ നിരപരാധിയായ യുവാവ് ജയിലിലായി; 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, മയക്കുമരുന്ന് കൊടുത്തുവിട്ട കാഞ്ഞങ്ങാട് സ്വദേശി പോലീസ് വലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Arrest, Top-Headlines, Cheating, Case, Qatar, Cheating case; One more arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment