വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

മുണ്ട്യത്തടുക്ക: (www.kasargodvartha.com 13.02.2019) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ബാപ്പാലിപ്പൊനം ചെന്നക്കുണ്ടിലെ എം വൈ അബ്ദുല്ലയുടെ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പൊയ്യകണ്ടം കുണ്ടയിലെകെ അനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 ജെ 3018 നമ്പര്‍ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്കാണ് മോഷണം പോയത്. വീടിന്റെ ജനല്‍ ക്ലാസ് തുറന്നിട്ട നിലയിലാണ്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 11.30 മണിയോടെയാണ് അനില്‍ കുമാര്‍ ബൈക്ക് നിര്‍ത്തിയിട്ടത്. രാവിലെയാണ് മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്. അബ്ദുല്ലയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, Bike, Bike robbed from House
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?