സിഗ്നല്‍ കാത്തുകിടന്ന പാചകവാതക സിലിന്‍ഡര്‍ ലോറിക്ക് തീപിടിച്ചു; രക്ഷകനായി യുവാവ്
കളമശേരി: (www.kasargodvartha.com 03.02.2019) സിഗ്നല്‍ കാത്തുകിടന്ന പാചകവാതക സിലിന്‍ഡര്‍ ലോറിക്ക് തീപിടിച്ചത് ആശങ്ക പടര്‍ത്തി. എന്നാല്‍ മറ്റൊരു ലോറിയിലെത്തിയ യുവാവിന്റെ തക്കസമയത്തുള്ള ഇടപെടല്‍ വന്‍ ദുരന്തം ഓഴിവാക്കി.
Keywords: Gas cylinder lorry burnt, Kasaragod, News, Lorry, Fire, Gas cylinder, Burnt, Driver, Injured, Kerala, Accident.
കളമശേരി പ്രീമിയര്‍ കവലയില്‍ ശനിയാഴ്ച രാവിലെ 10.15നായിരുന്നു ലോറിക്ക് തീപിടിച്ചത്. ഈ സമയം അതുവഴിവന്ന മറ്റൊരു ലോറിയിലെത്തിയ ഡ്രൈവറായ കളമശേരി എച്ച്എംടി കോളനി സ്വദേശി അബ്ദുല്‍ സലാ(24)മാണ് രക്ഷകനായത്.
സൗത്ത് കളമശേരി ഹിന്ദ് ഗ്യാസ് ഗോഡൗണില്‍ നിന്ന് 60 പാചകവാതക സിലിന്‍ഡറുമായിപോയ ലോറി പ്രീമിയര്‍ കവലയില്‍ മുട്ടം ഭാഗത്തേക്ക് സിഗ്‌നല്‍ കാത്തുകിടക്കുമ്പാള്‍ അടിഭാഗത്ത് ഡീസല്‍ പൈപ്പിന് തീപിടിക്കുകയായിരുന്നു. ക്യാബിന് അടിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഇതുകണ്ട കടക്കാരും മറ്റു വാഹനങ്ങളിലുള്ളവരും ഇറങ്ങിയോടി.
പാതാളത്തേക്ക് ചരക്കുമായിവന്ന അബ്ദുല്‍ സലാം തന്റെ ലോറിയില്‍ നിന്ന് ഇറങ്ങി സിഗ്‌നല്‍ കാത്തുകിടന്ന മറ്റൊരു ടാങ്കര്‍ ലോറിയിലെ അഗ്‌നിരക്ഷാ ഉപകരണമെടുത്ത് തീയണയ്ക്കുകയായിരുന്നു. എറണാകളുത്തേക്കുപോയ രണ്ട് ലോറികള്‍ക്ക് കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ലെന്നും മൂന്നാമത്തെ ലോറിയില്‍ നിന്നാണ് അഗ്‌നിരക്ഷാ ഉപകരണം ലഭിച്ചതെന്നും സലാം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ സലാമിന്റെ കൈക്ക് നിസ്സാര പൊള്ളലേറ്റു.
തുടര്‍ന്ന് തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ അഗ്‌നിരക്ഷാ ഉപകരണങ്ങളെടുത്ത് ഓട്ടോറിക്ഷചുമട്ടുതൊഴിലാളികളും കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ലോറിയിലെ അഗ്‌നിരക്ഷാ ഉപകരണം പ്രവര്‍ത്തനരഹിതമായിരുന്നു. കളമശേരി എസ്‌ഐ എ പ്രസാദിന്റെ നേതൃത്വത്തില്‍ റോഡില്‍ ഇരുഭാഗത്തും വാഹനഗതാഗതം തടഞ്ഞു. ഏലൂര്‍, തൃക്കാക്കര, ഗാന്ധിനഗര്‍ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നും യൂണിറ്റുകള്‍ എത്തിയപ്പോഴേക്കും തീ പൂര്‍ണമായും അണച്ചിരുന്നു.
അപകടത്തില്‍പ്പെട്ട മിനിലോറിയില്‍നിന്ന് സിലിന്‍ഡറുകള്‍ മാറ്റി. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. 11.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. സ്വകാര്യ ഐടിസിയില്‍ സിവില്‍ എന്‍ജിനിയറിങ് പഠനത്തിനിടെ അഗ്‌നിശമന ഉപകരണം കണ്ട പരിചയംവച്ചാണ് താന്‍ തീയണച്ചതെന്ന് അബ്ദുല്‍ സലാം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )സൗത്ത് കളമശേരി ഹിന്ദ് ഗ്യാസ് ഗോഡൗണില്‍ നിന്ന് 60 പാചകവാതക സിലിന്‍ഡറുമായിപോയ ലോറി പ്രീമിയര്‍ കവലയില്‍ മുട്ടം ഭാഗത്തേക്ക് സിഗ്‌നല്‍ കാത്തുകിടക്കുമ്പാള്‍ അടിഭാഗത്ത് ഡീസല്‍ പൈപ്പിന് തീപിടിക്കുകയായിരുന്നു. ക്യാബിന് അടിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഇതുകണ്ട കടക്കാരും മറ്റു വാഹനങ്ങളിലുള്ളവരും ഇറങ്ങിയോടി.
പാതാളത്തേക്ക് ചരക്കുമായിവന്ന അബ്ദുല്‍ സലാം തന്റെ ലോറിയില്‍ നിന്ന് ഇറങ്ങി സിഗ്‌നല്‍ കാത്തുകിടന്ന മറ്റൊരു ടാങ്കര്‍ ലോറിയിലെ അഗ്‌നിരക്ഷാ ഉപകരണമെടുത്ത് തീയണയ്ക്കുകയായിരുന്നു. എറണാകളുത്തേക്കുപോയ രണ്ട് ലോറികള്‍ക്ക് കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ലെന്നും മൂന്നാമത്തെ ലോറിയില്‍ നിന്നാണ് അഗ്‌നിരക്ഷാ ഉപകരണം ലഭിച്ചതെന്നും സലാം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ സലാമിന്റെ കൈക്ക് നിസ്സാര പൊള്ളലേറ്റു.
തുടര്‍ന്ന് തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ അഗ്‌നിരക്ഷാ ഉപകരണങ്ങളെടുത്ത് ഓട്ടോറിക്ഷചുമട്ടുതൊഴിലാളികളും കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ലോറിയിലെ അഗ്‌നിരക്ഷാ ഉപകരണം പ്രവര്‍ത്തനരഹിതമായിരുന്നു. കളമശേരി എസ്‌ഐ എ പ്രസാദിന്റെ നേതൃത്വത്തില്‍ റോഡില്‍ ഇരുഭാഗത്തും വാഹനഗതാഗതം തടഞ്ഞു. ഏലൂര്‍, തൃക്കാക്കര, ഗാന്ധിനഗര്‍ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നും യൂണിറ്റുകള്‍ എത്തിയപ്പോഴേക്കും തീ പൂര്‍ണമായും അണച്ചിരുന്നു.
അപകടത്തില്‍പ്പെട്ട മിനിലോറിയില്‍നിന്ന് സിലിന്‍ഡറുകള്‍ മാറ്റി. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. 11.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. സ്വകാര്യ ഐടിസിയില്‍ സിവില്‍ എന്‍ജിനിയറിങ് പഠനത്തിനിടെ അഗ്‌നിശമന ഉപകരണം കണ്ട പരിചയംവച്ചാണ് താന്‍ തീയണച്ചതെന്ന് അബ്ദുല്‍ സലാം പറഞ്ഞു.
Keywords: Gas cylinder lorry burnt, Kasaragod, News, Lorry, Fire, Gas cylinder, Burnt, Driver, Injured, Kerala, Accident.
Powered by Info News For You

Comments
Post a Comment