ആദായ നികുതി റിട്ടേണ്‍: പാന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നിര്‍ബന്ധമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: (www.kvartha.com 06.02.2019) ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നിര്‍ബന്ധമെന്ന് സുപ്രീംകോടതി. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി നിര്‍ദേശം.
Supreme Court of India, Aadhaar Card, National, News, Supreme Court orders linking Aadhaar Card with Pan card mandatory

2018-19 വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ പാന്‍ നമ്പരുമായി ആധാര്‍ ലിങ്ക് ചെയ്യാതെ തന്നെ ഫയല്‍ ചെയ്യുന്നതിന് രണ്ടുപേര്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് കേന്ദ്രം അപ്പീല്‍ നല്‍കിയത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരുന്നതിനാലാണ് ഹൈക്കോടതി അത്തരമൊരു ഉത്തരവിറക്കിയത്. പിന്നീട് സുപ്രീംകോടതി വിഷയത്തില്‍ തീരുമാനമെടുത്തിരുന്നു.

ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 139എഎ സ്ഥിരീകരിച്ചാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ബെഞ്ച് നിരീക്ഷിച്ചത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി നേരത്തേ തീരുമാനം എടുത്തിട്ടുള്ളതായും ജസ്റ്റീസ് എ കെ സിക്രി, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Supreme Court of India, Aadhaar Card, National, News, Supreme Court orders linking Aadhaar Card with Pan card mandatory 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?