അര്‍ജന്റീനിയന്‍ യുവതാരത്തിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഒരുങ്ങി ഫുട്‌ബോള്‍ ലോകം; ഇംഗ്ലീഷ് ചാനലിന്റെ അടിത്തട്ടില്‍ വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി തെരച്ചില്‍ സംഘം

ലണ്ടന്‍: (www.kvartha.com 04.02.2019) വിമാനം തകര്‍ന്ന് കാണാതായ അര്‍ജന്റീനിയന്‍ യുവതാരത്തിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് തെരച്ചില്‍ സംഘം. ഇംഗ്ലീഷ് ചാനലിന്റെ അടിത്തട്ടില്‍ വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി തെരച്ചില്‍ സംഘം സ്ഥിരീകരിച്ചു. ഇതോടെയാണ് 28കാരനായ എമിലിയാനോ സല ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തില്‍ സംഘം എത്തിച്ചേര്‍ന്നത്. സലയും പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണും സഞ്ചരിച്ച 'പൈപ്പര് പിഎ46 മാലിബു' എന്ന ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് ഒരു മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
London, Emiliano Sala, World, News, Dead Body, Flight, Emiliano Sala underwater plane footage shows body in wreckage

മൃതദേഹം കണ്ടെത്തിയ വിവരം എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേറ്റിംഗ് ബ്രാഞ്ച് തിങ്കളാഴ്ച രാവിലെയാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് വിമാനത്തിന്റെ ഭാഗങ്ങള്‍ തെരച്ചില്‍ സംഘം കണ്ടെത്തിയത്. കടലിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ ഉപയോഗിച്ചായിരുന്നു തെരച്ചില്‍.

വിമാനം കണ്ടെത്തിയതു സംബന്ധിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സലയും പൈലറ്റ് ഡേവിഡ് ഇബോട്‌സണും ജീവനോടെയുണ്ടാകാന്‍ സാധ്യത കുറവാണെന്നും തെരച്ചില്‍ അവസാനിപ്പിക്കുക യാണെന്നും ഗേര്‍ണസി പോലീസ് നേരത്തെ അറിയിച്ചിരുന്നു.

ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ഇടയിലുള്ള ഇംഗ്ലീഷ് ചാനലിനു മുകളില്‍ വെച്ചാണ് സല ഉണ്ടായിരുന്ന ചെറുവിമാനം അപ്രത്യക്ഷമായത്. വിമാനം കാണാതായ ശേഷം സല അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

ഭയചകിതനാണ്, ഞാനുള്ള വിമാനം തകരുമെന്ന് തോന്നുന്നു എന്നായിരുന്നു വിമാനവുമായുള്ള റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് സല പിതാവ് ഹൊറാസിയോയ്ക്ക് വാട്‌സ്ആപ്പില്‍ അയച്ച വോയിസ് മെസേജ്. അതേസമയം ഫുട്‌ബോള്‍ മാഫിയ സംഘമാണ് സലയുടെ തിരോധാനത്തിനു പിന്നിലെന്നാരോപിച്ച് അദ്ദേഹത്തിന്റെ മുന്‍ കാമുകി രംഗത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: London, Emiliano Sala, World, News, Dead Body, Flight, Emiliano Sala underwater plane footage shows body in wreckage 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?