യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യത

ദുബൈ: (www.kvartha.com 12.02.2019) ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യത. ഇതേതുടര്‍ന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് ദുബൈ പോലീസ് മുന്നറിയിപ്പ് നല്‍കി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.


വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 8.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞദിവസത്തെ ഏറ്റവുംകുറഞ്ഞ താപനില. കഴിഞ്ഞ ദിവസവും ചൊവ്വാഴ്ച രാവിലെയും യുഎഇയില്‍ പലയിടങ്ങളിലും ഭാഗികമായി മഴലഭിച്ചു. ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.


Keywords: Watch: Rain, dust clouds, 55 km/h winds sweep over UAE, Dubai, News, Police, Warning, Rain, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?