പെരുമ്പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കുന്നതിനിടെ യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണുമരിച്ചു

കാസര്‍കോട് (www.evisionnews.co): റോഡില്‍ പെരുമ്പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കുന്നതിനിടയില്‍ യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണുമരിച്ചു. ബന്തിയോട് അടുക്കയിലെ മുഹമ്മദിന്റെ ഭാര്യ ആയിഷ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ ബന്തിയോടാണ് അപകടം. വൈകിട്ട് ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുംവഴി റോഡില്‍ പെരുമ്പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആയിഷ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ഉടന്‍ തന്നെ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു യൂണിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മൈമൂന, സെക്കീന, താഹിറ, സൈബുന്നീസ, മുനീര്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം മംഗല്‍പ്പാടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉപ്പള നയ ബസാറിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലെ ജോലിക്കാരിയാണ് ആയിഷ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?