പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി മൊഴിമാറ്റിയിട്ടും ശാസ്ത്രീയ തെളിവുകള്‍ കുടുക്കി; പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കോടതി; ശാസ്ത്രീയ തെളിവുകള്‍ മാത്രം കണക്കിലെടുത്ത് ശിക്ഷവിധിക്കുന്ന സംസ്ഥാനത്തെ ആദ്യ പോക്‌സോ കേസാണിതെന്ന് പ്രോസിക്യൂട്ടര്‍

ആലപ്പുഴ : (www.kvartha.com 08.02.2019) പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി പ്രതിയെ രക്ഷിക്കാന്‍ കോടതിയില്‍ മൊഴിമാറ്റിയിട്ടും രക്ഷയില്ല. ഒടുവില്‍ ശാസ്ത്രീയ തെളിവുകള്‍ പ്രതിയെ കുടുക്കുക തന്നെ ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത തമിഴ് പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് പീഡനത്തിന് ഇരയായത്. എന്നാല്‍ പീഡനവിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഇതിനിടെ ഗര്‍ഭിണിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ പോലും അറിയാതെ ആലപ്പുഴയിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

തമിഴ് മാത്രം സംസാരിച്ചിരുന്ന പെണ്‍കുട്ടിയോട് പോലീസ് കേസെടുത്ത് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇരുപത്തിനാല് കാരനായ മാരിയപ്പന്‍ എന്നയാള്‍ കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന വിവരം മനസിലായത്. തുടര്‍ന്ന് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

After seeing scientific evidence such a verdict first time in Kerala,Alappuzha, News, Crime, Criminal Case, Court, Pregnant Woman, Verdict, Local-News, Kerala, Molestation

എന്നാല്‍ വിചാരണയ്ക്കിടെ മാരിയപ്പനല്ല പീഡിപ്പിച്ചതെന്ന വാദം നിരത്തി പീഡനകേസിലെ ഇരപോലും പ്രതിയ്ക്കനുകൂലമായി മൊഴിമാറ്റി. പക്ഷേ കോടതി ഡി.എന്‍.എ.പരിശോധനയിലൂടെ ഗര്‍ഭത്തിനുത്തരവാദി മാരിയപ്പനാണെന്ന് മനസിലാക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.

ആലപ്പുഴ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി എസ്.എച്ച്.പഞ്ചാപകേശനാണ് ശാസ്ത്രീയ രീതികള്‍ അവലംബിച്ച് ശിക്ഷ വിധിച്ചത്. പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.

ശാസ്ത്രീയ തെളിവുകള്‍ മാത്രം കണക്കിലെടുത്ത് ശിക്ഷവിധിക്കുന്ന സംസ്ഥാനത്തെ ആദ്യ പോക്‌സോ കേസാണിതെന്ന് പിന്നീട് പ്രോസിക്യൂട്ടര്‍ എസ്.സീമ വ്യക്തമാക്കി.


Keywords: After seeing scientific evidence such a  verdict first time in Kerala,Alappuzha, News, Crime, Criminal Case, Court, Pregnant Woman, Verdict, Local-News, Kerala, Molestation.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?