ഉറക്കമൊഴിച്ച് ഗതാഗതം സുഖമമാക്കിയ കേരളജനതയ്ക്ക് നന്ദി; എട്ടു മണിക്കൂര്‍ കൊണ്ട് മംഗളൂരുവില്‍ നിന്നും ചികിത്സക്കായി തിരുവനന്തപുരത്തെത്തിച്ച കുഞ്ഞ് മുഹമ്മദ് സുഖം പ്രാപിച്ച് നാട്ടിലെത്തി

കാസര്‍കോട്: (www.kasargodvartha.com 05.02.2019) ഉറക്കമൊഴിച്ച് ഗതാഗതം സുഖമമാക്കിയ കേരളജനതയ്ക്ക് നന്ദി. ജനുവരി അഞ്ചിന് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എട്ടു മണിക്കൂര്‍ കൊണ്ട് ശ്രീചിത്രയില്‍ എത്തിയ കുഞ്ഞ് മുഹമ്മദ് പൂര്‍ണ സുഖം പ്രാപിച്ചു തിരികെ നാട്ടില്‍ എത്തി. കാസര്‍കോട് മേല്‍പറമ്പ് സ്വദേശികളായ ഷറഫുദ്ദീന്‍ -ആഇശ ദമ്പതികള്‍ക്ക് ഇനി സന്തോഷത്തിന്റെ ദിനങ്ങളാണ്.

ജനുവരി രണ്ടിന് മംഗളൂരു നഴ്സിംഗ് ഹോമില്‍ ആഇശ ജന്മം നല്‍കിയ ഇരട്ടക്കുഞ്ഞുങ്ങളില്‍ മുഹമ്മദിനെയാണ് ഹൃദയവാല്‍വിന്റെ ചികിത്സയ്ക്കായി ഉടന്‍ ശ്രീചിത്രയിലെത്തിക്കണമെന്ന് നിര്‍ദേശിച്ചത്. ഇതോടെ കേരളക്കരയാകെ ഉറക്കാമൊഴിഞ്ഞ് വഴിയോരം സുഖമമാക്കി കൊണ്ട് യാത്ര തിരിക്കുകയും കൊല്ലത്ത് എത്തുമ്പോള്‍ ഓക്സിജന്‍ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലാവുകയും ചെയ്തു. തുടര്‍ന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി ഓക്സിജന്‍ അളവ് ക്രമീകരിച്ചാണ് യാത്ര തുടര്‍ന്നത്.

ഹൃദയവാള്‍വ് തകരാറോടെയാണ് മുഹമ്മദ് ജനിച്ചത്. ശ്വസോച്ഛ്വാസം എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കി മംഗളൂരുവിലെയും എറണാകുളത്തേയും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തി. ശസ്ത്രക്രിയ നടത്തിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത പത്ത് ശതമാനമാണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് പറഞ്ഞു. ധര്‍മ്മ സങ്കടത്തിലായ ബന്ധുക്കള്‍ക്കും മാതാപിതാക്കള്‍ക്കും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കരുത്ത് നല്‍കി കുഞ്ഞിനെ ശ്രീചിത്രയില്‍ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു. രാത്രി എട്ടു മണിക്ക് അന്തിമ തീരുമാനം കൈകൊള്ളുകയും പിന്നീട് 10.15 മണിയോടെ മംഗളൂരുവില്‍ നിന്ന് തിരിച്ച ആംബുലന്‍സ് രാവിലെ 6.30 ന് തിരുവനന്തപുരത്തെത്തുകയുമായിരുന്നു.
ഏഴിന് രാത്രി എട്ടു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമാവുകയും 32 ദിവസത്തെ ചികിത്സ കഴിഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ കുഞ്ഞ് മുഹമ്മദ് മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു. നാട്ടിലെത്തിയ കുടുംബത്തെ ചൈല്‍ഡ് ടീം സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട്, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ പൂവടുക്ക, ഭാരവാഹികളായ മനു മാത്യു ബന്തടുക്ക, മറിയക്കുഞ്ഞി കൊളവയല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തിരുവനന്തപുരത്ത് എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാര്‍, ഷാന്‍പാലോട് എന്നിവര്‍ക്ക് കുടുംബം പ്രത്യേകം നന്ദി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Ambulance, Treatment, Thiruvananthapuram, Baby Mohammed got well and returned home
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?