ഓര്‍മിച്ച് ഗിന്നസ് റെക്കോര്‍ഡിട്ട ശാന്തി സത്യന് വനിതാ കമ്മീഷന്റെ അഭിനന്ദനം

കൊല്ലം: (www.kvartha.com 01.02.2019) ഓര്‍മ്മശക്തിയില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ കൊല്ലം കടക്കല്‍ ചായിക്കോട് പാറവിള പുത്തന്‍വീട്ടില്‍ ശാന്തി സത്യനെ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ അഭിനന്ദിച്ചു. കടക്കലിലെ വീട്ടിലെത്തിയാണ് ഷാഹിദാകമാല്‍ ശാന്തിയെ അഭിനന്ദിച്ചത്.

മുന്നില്‍ നിരത്തി വെച്ചിരിക്കുന്ന വസ്തുക്കളെ അതേ ക്രമത്തില്‍ ഒരു മിനിറ്റ് സമയം കൊണ്ട് ഓര്‍ത്തെടുക്കുകയും പിന്നീട് അതേ ക്രമത്തില്‍ തിരിച്ച് അടുക്കി വെക്കുകയും ചെയ്യുന്ന 'ലോങസ്റ്റ് സ്വീക്വന്‍സ് ഓഫ് ഒബ്ജക്ട് മെമ്മറൈസ്ഡ് ഇന്‍ വണ്‍ മിനുട്ട്' എന്ന ഇനത്തിലാണ് ശാന്തി റെക്കോര്‍ഡ് നേടിയത്.
Kollam, Kerala, News, Santhi Sathyan, Guinness record holder felicitated by women commission

45 വസ്തുക്കളെ ഓര്‍ത്തെടുത്ത ശാന്തി 60 വസ്തുക്കളെ ഓര്‍ത്തെടുത്ത് റെക്കോര്‍ഡ് തിരുത്താനുള്ള ശ്രമത്തിലാണ്. ശാന്തിയുടെ കഠിനാദ്ധാനത്തെ അഭിനന്ദിക്കുന്നതിനോടൊപ്പം അടുത്ത റെക്കോര്‍ഡിനുളള ശ്രമങ്ങള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നതായും ഷാഹിദാ കമാല്‍ പറഞ്ഞു.

ഭര്‍ത്താവ് അനില്‍സൂര്യയുടെ സഹായത്തോടെയാണ് ശാന്തി പരിശീലനം നേടിയത്. കൊച്ചുകുഞ്ഞിനെ ഒക്കത്തുവെച്ചായിരുന്നു പലപ്പോഴും ശാന്തിയുടെ പരിശീലനം. ഈ നേട്ടം മുഴുവന്‍ സ്ത്രീകള്‍ക്കും മാതൃകയാണെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, News, Santhi Sathyan, Guinness record holder felicitated by women commission  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?