കൊച്ചിയില്‍ പാരഗണ്‍ ചെരിപ്പുകമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം; ആളുകളെ ഒഴിപ്പിക്കുന്നു

കൊച്ചി: (www.kvartha.com 20.02.2019) കൊച്ചി നഗരത്തില്‍ സൗത്ത് റെയില്‍വെ സ്‌റ്റേഷനു സമീപത്തെ ചെരിപ്പുകളുടെ ഷോറൂമില്‍ വന്‍ തീപിടിത്തം. ചെരുപ്പു കമ്പനിയായ പാരഗണിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്ന് തീയണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

സമീപപ്രദേശങ്ങളിലെല്ലാം കനത്തപുകയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ ഗോഡൗണിനടുത്തുണ്ടെന്നുള്ളത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കത്തിയമര്‍ന്ന സാധനങ്ങള്‍ താഴേക്കു വീഴുന്ന പ്രവണതയും നിലനില്‍ക്കുകയാണ്.

Major fire breaks out at footwear godown in Kochi, Kochi, News, Fire, Business, Kerala.

നാല് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഒരു മണിക്കൂറായിട്ടും തീ നിയന്ത്രിക്കാനായിട്ടില്ല. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാന്‍ ശ്രമം തുടരുന്നു. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.

അഞ്ചു നിലയുള്ള കെട്ടിടത്തില്‍ ബുധനാഴ്ച രാവിലെ 11.30മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് സൂചന. അഞ്ചു നിലയിലും തീ പടര്‍ന്നിരിക്കുകയാണ്. സമീപകാലത്ത് കൊച്ചി കണ്ട ഏറ്റവും വലിയ തീപിടിത്തമെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.

കെട്ടിടത്തിന് പൂര്‍ണമായും തീ പിടിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടുതല്‍ അഗ്‌നിരക്ഷാസേന ഇവിടേക്ക് തിരിച്ചിട്ടുണ്ട്. റോഡ് ഗതാഗതവും മെട്രോ നിര്‍മാണ ജോലികളും നിലവില്‍ നിറുത്തിവച്ചിരിക്കുകയാണ്. എന്നാല്‍ റെയില്‍ ഗതാഗതത്തെ തീപിടിത്തം ബാധിച്ചിട്ടില്ല.


Keywords: Major fire breaks out at footwear godown in Kochi, Kochi, News, Fire, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?