ബേക്കല്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു

ഉദുമ (www.evisionnews.co): ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 11ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു. ഒമ്പത് ബൈക്ക്, രണ്ട് സ്‌കൂട്ടര്‍ എന്നിവയാണ് കത്തിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാന്ന് തീ പടര്‍ന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അഗ്‌നിശമന സേനയെ വിവരമറിയിച്ചു. അവര്‍ എത്തുമ്പോഴേക്കും പൊലീസ് പൈപ്പ് വെള്ളമുപയോഗിച്ച് തീയണച്ചത് കൊണ്ട് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു വാഹനങ്ങള്‍ക്ക് തീ പടരുന്നതിന് നിയന്ത്രിക്കാനായി. ബൈക്കുകള്‍ പൂര്‍ണമായും കത്തിനശിച്ചു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സമീപത്തെ പറമ്പില്‍ നിന്നാകാം തീ പടര്‍ന്നതെന്ന് പോലീസ് സംശയിക്കുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?