മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടിനെതിരെ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്ന സെക്രട്ടറി നല്‍കിയ പരാതി പിന്‍വലിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.02.2019) വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷരീഫിനെതിരെ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്ന മുന്‍ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ ഹൊസ്ദുര്‍ഗ് പോലീസിന് നല്‍കിയ പരാതി പിന്‍വലിച്ചു. ജില്ലാ കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ രൂക്ഷമായ ഭിന്നത പരിഹരിക്കാന്‍ കോഴിക്കോട്ട് സംസ്ഥാന പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജോസ് തയ്യില്‍ കേസ് പിന്‍വലിച്ചത്.

തന്റെ വ്യാജ ഒപ്പിട്ട് യോഗ തീരുമാനം ഉണ്ടാക്കിയെന്നും ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് 10 ലക്ഷം രൂപയുടെ തിരിമറി നടത്തി എന്നായിരുന്നു ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷരീഫിനെതിരെ ജോസ് തയ്യില്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. അഹമ്മദ് ഷരീഫിനെ പൊതു സമൂഹത്തില്‍ അവഹേളിക്കും വിധം വാട്സ്ആപ്പ് പോസ്റ്റിട്ടു എന്നതിന് ജോസ് തയ്യില്‍, എ പ്രദ്യോധനന്‍, മുന്‍ ജില്ലാ പ്രസിഡണ്ട് പി എ ജോസഫ്, മുന്‍ ജില്ലാ സെക്രട്ടറി സി എം അശോക് കുമാര്‍, ജില്ലാ കൗണ്‍സിലര്‍ പി ടി രാജേഷ്, ജില്ലാ കൗണ്‍സില്‍ അംഗവും കാഞ്ഞങ്ങാട് യൂണിറ്റ് ട്രഷററുമായ എ സുബൈര്‍, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് സമീര്‍ ഡിസൈന്‍ എന്നിവരെ സംഘടനയില്‍ നിന്നും ആറുമാസത്തേക്ക് പുറത്താക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് പ്രസിഡണ്ട് തന്റെ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചു എന്നാരോപിച്ച് ജോസ് പരാതി നല്‍കിയത്. അഞ്ചു വര്‍ഷം പഴക്കമുള്ള ഔദ്യോഗിക ഇന്നോവ വാഹനം എട്ടുലക്ഷം രൂപക്ക് ലേലം ചെയ്ത് 22 ലക്ഷം രൂപയുടെ പുതിയ വാഹനം വാങ്ങുന്നതിന് ഭാരവാഹികള്‍ അറിയാതെ വ്യാജ മിനുട്സില്‍ സെക്രട്ടറിയുടെ കള്ള ഒപ്പ് വെച്ച് ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നും ഫിക്സഡ് ഡിപ്പോസിറ്റില്‍ സെക്രട്ടറി ഒപ്പിടേണ്ടിടത്ത് പ്രസിഡണ്ട് ഒപ്പിട്ട് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചു എന്നുമായിരുന്നു പരാതി. ഈ പരാതിയാണ് ജോസ് തയ്യില്‍ പിന്‍വലിച്ചത്. ഇതോടെ ജില്ലാ മര്‍ച്ചന്റ്സ് അസോസിയേഷനില്‍ ഉണ്ടായ ഭിന്നതക്ക് താല്‍ക്കാലിക വിരാമമുണ്ടായിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Secretary, Merchant-association, Top-Headlines, Complaint against Merchants Association District President has been withdrawn
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?