പോലീസ് തലപ്പത്ത് കൂട്ടസ്ഥലമാറ്റം; ജെയിംസ് ജോസഫ് കാസര്‍കോട് പോലീസ് ചീഫായി എത്തുന്നു, ഡോ. എ ശ്രീനിവാസന് ക്രൈംബ്രാഞ്ചിലേക്ക് മാറ്റം

കാസര്‍കോട്: (www.kasargodvartha.com 13.02.2019) പോലീസ് തലപ്പത്ത് കൂട്ടസ്ഥലമാറ്റം. നിലവില്‍ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായ ജെയിംസ് ജോസഫിനെ കാസര്‍കോട് പോലീസ് ചീഫായി നിയമിച്ചു. കാസര്‍കോട് ജില്ലാ പോലീസ് ചീഫായ ഡോ. എ ശ്രീനിവാസനെ കണ്ണൂര്‍- കാസര്‍കോട് ക്രൈംബ്രാഞ്ച് എസ് പിയായി മാറ്റി നിയമിച്ചു.

എസ് ബി സി ഐ ഡി ഐ ജി എ അക്ബറിനെ ഇന്റലിജന്‍സ് ഐ ജിയായി നിയമിച്ചു. പാലക്കാട് ജില്ലാ പോലീസ് ചീഫ് ദേബേഷ് കുമാര്‍ ബെഹ്‌റയെ പാലക്കാട് കെ എ പി രണ്ടാം ബറ്റാലിയന്‍ കമാന്ററായി മാറ്റി നിമയിച്ചു. അഡൂര്‍ കെ എ പി മൂന്നാം ബറ്റാലിയന്‍ കമാന്ററായ കെ ജി സൈമണെ കൊല്ലം റൂറല്‍ എസ് പിയായി നിയമിച്ചു. നിലവിലെ എസ് പിയായ ബി അഷോകനെ തിരുവനന്തപുരം റൂറല്‍ പോലീസ് ചീഫായി നിയമിച്ചു. നിലവില്‍ തിരുവനന്തപുരം റൂറല്‍ എസ് പിയായ എ അശോക് കുമാറിനെ പബ്ലിക് ഗ്രേവിയന്‍സ് ആന്‍ഡ് ലീഗല്‍ അഫയര്‍സ് ഐ ജിയായി നിയമിച്ചു. ജെ സുകുമാര പിള്ളയെ എസ് ബി സി ഐ ഡി എസ് പിയായി നിയമിച്ചു.
Police, SP, Kasaragod, News, Top-Headlines, Police Chief, James Joseph appointed as Kasaragod SP.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ചീഫ് എം കെ പുഷ്‌കരനെ എസ് ബി സി ഐ ഡി എസ് പിയായും നിലവിലെ എസ് പിയായ കെ പി വിജയകുമാരനെ തൃശൂര്‍ റൂറല്‍ എസ് പിയായും മാറ്റി. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് ചീഫ് ജി ജയദേവിനെ പത്തനംതിട്ട എസ് പിയായി നിയമിച്ചു. ഇവിടെ നിന്നും ടി നാരായണനെ തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സ് അസി. ഐ ജിയായി മാറ്റി. എം എസ് പി കമാന്റന്റ് യു അബ്ദുല്‍ കരീമിനെ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് ചീഫായി നിയമിച്ചു. കെ എ പി ബറ്റാലിയന്‍ കമാന്റന്റ് കാര്‍ത്തികേയന്‍ ഗോകുലചന്ദ്രനെ അഡൂര്‍ കെ എ പി മൂന്ന് ബറ്റാലിയന്‍ കമാന്റന്റായി നിയമിച്ചു. തിരുവനന്തപുരം സി ബി എസ് പി പി എസ് സാബുവിനെ പാലക്കാട് ജില്ലാ പോലീസ് ചീഫായി നിയമിച്ചു. ആന്റി ടെററിസ്റ്റ് ഫോഴ്‌സ് എസ് പി എ കെ ജമാലുദ്ദീനെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ആയി നിയമിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Police, SP, Kasaragod, News, Top-Headlines, Police Chief, James Joseph appointed as Kasaragod SP.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?