വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടും ഹാജരാവാതിരുന്നാല്‍ നിയമ നടപടി

കാസര്‍കോട്: (www.kasargodvartha.com 23.02.2019) വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടും ഹാജരാവാതിരുന്നാല്‍ നിയമ നടപടികളിലൂടെ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ നടത്തിയ  അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നീലേശ്വരം ഡിവൈന്‍ പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജോലി ചെയ്തിരുന്ന യുവതിയെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന യുവതിയുടെ പരാതി പരിഗണിച്ച കമ്മീഷന്‍ ആരാണൊ നീതി അര്‍ഹിക്കുന്നത് അവര്‍ക്ക് നീതി കൊടുക്കുമെന്ന് പറഞ്ഞു.

സ്‌കൂളിലെ ഓഡിറ്റിംഗ് കണക്ക് പരിശോധിച്ച കമ്മീഷന് പ്രഥമദൃഷ്ടിയാല്‍ തന്നെ യുവതി നിരപരാധിയാണെന്ന് ബോധ്യപ്പെട്ടു. കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന സ്‌കൂള്‍ മാനേജരെ അടുത്ത തവണ നിയമ നടപടികളിലൂടെ ഹാജരാക്കും. മൂന്ന് ജീവനക്കാര്‍ പ്രമുഖ ചിട്ടി കമ്പനിക്കെതിരെ അവര്‍ക്ക് ശമ്പളം നല്‍കിയില്ലെന്ന് കമ്മീഷന് നല്‍കിയ പരാതിയിന്മേല്‍ കമ്മീഷന്‍ ജില്ലാ ലേബര്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി.

അദാലത്തില്‍ പരിഗണിച്ച 22 കേസുകളില്‍ ഏഴ് കേസുകള്‍ പരിഹരിച്ചു. 14 എണ്ണം അടുത്ത അദാലത്തിനായി മാറ്റിവച്ചു. വനിതാ കമ്മീഷന്‍ അംഗങ്ങളായ ഡോ. ഷാഹിദ കമാല്‍, ഇ എന്‍ രാധ, അഡ്വ എ പി ഉഷ, അഡ്വ കെ ജി ബീന, വനിത എസ് ഐ ശാന്ത എന്നിവര്‍ അദാലത്തില്‍  പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Commission siting, If did not attend before Women commission after get notice will take must action
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?