നാഥനില്ലാതെ ഉബൈദ് സ്മാരക ലൈബ്രറി; വൈദ്യുതി വിച്ഛേദിച്ചിട്ട് ഒന്നര മാസം, കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞുവീഴാറായിട്ടും തിരിഞ്ഞുനോക്കാതെ നഗരസഭ

കാസര്‍കോട്: (www.kasargodvartha.com 26.02.2019) പ്രശസ്ത കവി ടി ഉബൈദിന്റെ സ്മരണാര്‍ത്ഥം നിര്‍മിക്കപ്പെട്ട തെരുവത്ത് ഉബൈദ് സ്മാരക ലൈബ്രറിയോട് നഗരസഭയ്ക്ക് അയിത്തം. ഇവിടുത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള യാതൊരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ കെട്ടിടമാണ് ഇവിടെ ഇപ്പോഴുള്ളത്. ഇത് നന്നാക്കാനോപുതുക്കിപ്പണിയാനോ നഗരസഭ നടപടി സ്വീകരിക്കുന്നില്ല. ഇത് കാസര്‍കോടിന്റെ സ്വന്തം കവിയോട് കാട്ടുന്ന അവഗണനയാണെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.

പണമടക്കാത്തതിനാലാണ് ഒന്നര മാസം മുമ്പ് കെ എസ് ഇ ബി അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ബില്ല് തങ്ങള്‍ക്ക് ലഭിക്കാത്തതു കൊണ്ടാണ് പണമടക്കാതിരുന്നതെന്നാണ് നഗരസഭ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒന്നിനും നാഥനില്ലാത്ത അവസ്ഥയാണ് ലൈബ്രറിക്കുള്ളത്. എത്രയും പെട്ടെന്ന് ലൈബ്രറിയുടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കണമെന്നും ശോചനിയാവസ്ഥ പരിഹരിക്കണമെന്നുമാണ് പ്രദേശവാസികളും കവിയെ സ്‌നേഹിക്കുന്നവരും ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, T.Ubaid, Theruvath, Library, No Power in T Ubdai memorial Library
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?