പ്രതിരോധ ഇടപാടുകളില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ അസാധാരണമെന്ന് വിദഗ്ദര്‍; റഫേല്‍ വീണ്ടും കത്തുന്നു
ന്യൂഡെല്‍ഹി : (www.kvartha.com 09.02.2019) പ്രതിരോധ ഇടപാടുകളില്‍ പ്രധാനമന്ത്രി ഇടപെടുന്നത് അസാധാരണമെന്ന് വിദഗ്ധര്‍. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര വിഷയങ്ങള്‍ വന്നാല്‍ മാത്രമേ പ്രധാനമന്ത്രി ഇടപെടാറുള്ളൂ. റഫേലില്‍ അത്തരമൊന്ന് ചൂണ്ടിക്കാട്ടാന്‍ കേന്ദ്രത്തിനാവുന്നില്ല. അതുകൊണ്ടുതന്നെ റഫേല്‍ വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കയാണ്.
അതേസമയം ദേശീയ സുരക്ഷാ കൗണ്‍സില്‍ അധ്യക്ഷനെന്ന നിലയില്‍ പ്രധാനമന്ത്രി ഒരു പ്രതിരോധ കരാറിന്റെ വിശദാംശങ്ങള്‍ തേടിയതില്‍ തെറ്റില്ലെന്നാണ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്. എന്നാല്‍ പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനായുള്ള നടപടി ക്രമങ്ങള്‍ പ്രകാരം ഇതില്‍ തെറ്റുണ്ട്. സാങ്കേതികവശം, വില എന്നീ രണ്ട് കാര്യങ്ങളിലാണ് ഉല്‍പാദക കമ്പനിയുമായി ധാരണയിലെത്തേണ്ടത്.
പ്രതിരോധ മന്ത്രി അധ്യക്ഷനായ വിദഗ്ധ സമിതിക്കാണ് ഇതിന്റെ ചുമതല. സേനാ മേധാവിമാര്‍, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതര്‍, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം മേധാവി, തുടങ്ങിയവരാണ് അംഗങ്ങള്‍. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രധാനമന്ത്രിതല ഇടപെടല്‍ അനിവാര്യമാകുന്നുള്ളൂ.
2015ല്‍ പ്രധാനമന്ത്രി നടത്തിയ ഫ്രാന്‍സ് യാത്രയില്‍ പൊതു വിഷയങ്ങള്‍ മാത്രമാവും ചര്‍ച്ചയാവുകയെന്നാണ് വിദേശകാര്യ മന്ത്രാലയവും പറഞ്ഞിരുന്നത്. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം നരേന്ദ്ര മോഡി റഫേല്‍ കരാര്‍ പ്രഖ്യാപിച്ചു. ചട്ടങ്ങള്‍ ലംഘിച്ചുള്ള ഈ നീക്കങ്ങളോടുള്ള വിയോജിപ്പാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കത്തിലൂടെ വ്യക്തമായത്. എന്തിനായിരുന്നു പ്രധാനമന്ത്രിയുടെ ഈ ഇടപെടല്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ടത്.
അതേസമയം റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഇന്ത്യയുടെ ഔദ്യോഗിക കൂടിയാലോചനാ സംഘത്തെ ദുര്‍ബലപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസ് ഫ്രാന്‍സുമായി സമാന്തര കൂടിയാലോചനകള്‍ നടത്തിയെന്നും അതിനെ പ്രതിരോധമന്ത്രാലയം ശക്തമായി എതിര്‍ത്തെന്നും വ്യക്തമാക്കുന്ന രേഖ പുറത്തായി.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മന്ത്രാലയത്തിന്റെ താത്പര്യങ്ങളെ ദുര്‍ബ്ബലമാക്കിയെന്നും ഫ്രഞ്ച് സംഘം അത് മുതലെടുത്തെന്ന നോട്ടും, അതില്‍ മുന്‍ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ ജി. മോഹന്‍ കുമാര്‍ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പും 'ദ ഹിന്ദു' ദിനപ്പത്രമാണ് പുറത്തു വിട്ടത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചര്‍ച്ചകള്‍ നമ്മുടെ കൂടിയാലോചനയെ ഗുരുതരമായി അട്ടിമറിക്കുന്നതായതിനാല്‍ അത് ഒഴിവാക്കുന്നതായിരിക്കും നല്ലത് എന്നാണ് മോഹന്‍കുമാറിന്റെ കുറിപ്പ്.
പ്രശ്‌നം കഴിഞ്ഞദിവസം പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. ലോക്സഭയില്‍ സര്‍ക്കാരിനെതിരായ ആക്രമണം നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോഡി കള്ളനാണെന്ന് തെളിഞ്ഞതായി ആരോപിച്ചു. റാഫേല്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. മോഡി സര്‍ക്കാരില്‍ രാജ്യദ്രോഹികളാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് സമാന്തര ഇടപെടല്‍ നടത്തിയതെന്ന് തൃണമൂല്‍ എം.പി സൗഗത റോയ് പറഞ്ഞു. ഹിന്ദു ദിനപ്പത്രം ഉയര്‍ത്തിക്കാട്ടി തൃണമൂല്‍ അംഗങ്ങള്‍ പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭ പിരിയുകയും ചെയ്തു.
അതേസമയം, മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് കേന്ദ്രം നിഷേധിച്ചില്ല. എന്നാല്‍ അതിന് താഴെ മനോഹര്‍ പരീക്കര്‍ കുറിച്ച മറുപടി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി ഇടപെടുന്നതില്‍ തെറ്റില്ലെന്നും പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നുമാണ് പരീക്കര്‍ കുറിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതില്‍ അപാകതയില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rafale deal: Did Narendra Modi’s PMO interfere with negotiations over the jets?, News, New Delhi, Business, Technology, Trending, Flight, Politics, Prime Minister, Controversy, Congress, Allegation, Parliament, National.

Powered by Info News For You

Comments
Post a Comment