മന്ത്രി ഇ ചന്ദ്രശേഖരന്‍ വിളിച്ച സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ നിന്നും യു ഡി എഫ് ഇറങ്ങിപ്പോയി; സി ബി ഐ അന്വേഷണം പ്രഖ്യാപിക്കാതെ യാതൊരു ചര്‍ച്ചക്കില്ലെന്നും പ്രഖ്യാപനം
കാസര്‍കോട്: (www.kasargodvartha.com 26.02.2019) പെരിയ ഇരട്ടക്കൊലപാതകങ്ങളെയും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെയും തുടര്‍ന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ വിളിച്ച സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ നിന്നും യു ഡി എഫ് ഇറങ്ങിപ്പോയി. സി ബി ഐ അന്വേഷണം പ്രഖ്യാപിക്കാതെ യാതൊരു ചര്‍ച്ചക്കും തങ്ങള്‍ തയ്യാറല്ലെന്ന് യു ഡി എഫ് നേതാക്കള്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് കളക്ട്രേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാനയോഗത്തില്‍ നിന്നുമാണ് യു ഡി എഫ് നേതാക്കള്‍ ഇറങ്ങിപ്പോയത്.
ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആരംഭിച്ച ഉടനെ കൊലപാതക കേസിന്റെ അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കുന്ന പ്രമേയം ഈ യോഗത്തില്‍ പാസാക്കണമെന്ന് യു ഡി എഫ് നേതാക്കളായ അഡ്വ. സി കെ ശ്രീധരന്‍, കെ പി കുഞ്ഞിക്കണ്ണന്‍, എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. യോഗത്തിലുണ്ടായിരുന്ന മന്ത്രി ചന്ദ്രശേഖരന്‍ ഈ ആവശ്യം നിരാകരിച്ചതോടെ ആണ് കേസിന്റെ അന്വേഷണവും സമാധാന കമ്മിറ്റി യോഗവും വെറും പ്രഹസനമാണെന്ന വിമര്‍ശനം ഉന്നയിച്ച് യു ഡി എഫ് നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ എന്നിവരും കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഇറങ്ങിപ്പോയി. എന്നാല്‍ കൊലപാതകത്തെ അപലപിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്ത യോഗം സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന തീരുമാനമാണ് എടുത്തതെന്ന് മന്ത്രി പറഞ്ഞു. യു ഡി എഫ് പ്രതിനിധികള്‍ ചില ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു. ഇപ്പോള്‍ തന്നെ ഉറപ്പു കിട്ടണമെന്ന് പറഞ്ഞു. ആ ആവശ്യം മറ്റുള്ളവരുമായി ആലോചിച്ച ശേഷം പിന്നീട് പറയാമെന്നാണ് അറിയിച്ചതെന്നും അത് കേള്‍ക്കാതെയാണ് ഇറങ്ങിപ്പോയതെന്നും മന്ത്രി ചന്ദ്രശേഖരന്‍ പ്രതികരിച്ചു.
കേരളീയ സമൂഹത്തെ ഞെട്ടിച്ച ഇരട്ടകൊലപാതകത്തില്‍ സി പി എം ക്രിമിനലുകള്‍ക്കെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ പോലീസിനെ അനുവദിക്കുന്നില്ലെന്നും സി ബി ഐ അന്വേഷണം തന്നെ വേണമെന്നും ആ ഉറപ്പ് കിട്ടുന്നത് വരെ പോരാടുമെന്നും അതുവരെ ഒരു സമാധാന ചര്‍ച്ചയ്ക്കും ഇല്ലെന്നും യോഗഹാളില്‍ നിന്ന് ഇറങ്ങിവന്ന അഡ്വ. സി കെ ശ്രീധരനും കെ പി കുഞ്ഞിക്കണ്ണനും എം സി ഖമറുദ്ദീനും മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയില്‍ സമാധാനം നിലനിര്‍ത്തണമെന്ന് സര്‍ക്കാരിനും സി പി എമ്മിനും ആഗ്രഹമില്ലെന്നും അവിടെ നടന്ന ഏതാനും സംഭവങ്ങളുടെ പേരില്‍ യു ഡി എഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് സി പി എം ശ്രമിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. പി കരുണാകരന്‍ എം പി, കെ കുഞ്ഞിരാമന്‍ എം എല്‍ എ, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സംസ്ഥാന സമിതി അംഗം സി എച്ച് കുഞ്ഞമ്പു, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, കെ സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവരും സമാധാന കമ്മറ്റി യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, UDF, Top-Headlines, Periya, CBI, Trending, Periya, Crime, Periya double murder; UDF leaders Get out from Peace meeting
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment