കൊമ്പ് മുറിച്ചു, ജയരാജന് ഇനി തടസമില്ലാതെ തുമ്പിക്കൈ ഉയര്‍ത്താം
തിരുവല്ല:(www.kvartha.com 24/02/2019) ഇനി തടസങ്ങള്‍ ഒന്നും ഇല്ലാതെ ജയരാജന് തന്റെ തുമ്പിക്കൈ ഉയര്‍ത്താം. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ആനയായ ജയരാജന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അനുഭവിച്ചു വന്നിരുന്ന വേദനയ്ക്കാണ് ഇതോടെ അവസാനമായത്. അമിതമായി വളര്‍ന്ന കൊമ്പുകള്‍' ജയരാജന് തീറ്റയെടുക്കാനും സ്വസ്ഥമായി ഒന്ന് തുമ്പിക്കൈ ഉയര്‍ത്തി പിടിക്കാനും പറ്റാതാക്കിയിട്ട് നാളുകളായിരുന്നു. ജയരാജന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ആനപ്രേമികള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കം ഉള്ളവരെ സമീപിച്ചിരുന്നു. നടപടികള്‍ ഒന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ചിലര്‍ കോടതിയേയും സമീപിച്ചു.
തുടര്‍നടപടികള്‍ക്ക് ഉത്തരവ് ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് 22 കാരനായ ജയരാജന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റാന്‍ നടപടി ഉണ്ടായത്. മുമ്പ് മൂന്ന് പ്രാവശ്യം ജയരാജന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റിയിരുന്നു. ഗവണ്‍മെന്റ് വെറ്റിനറി ഓഫിസര്‍ ഡോ. കിഷോര്‍ കുമാര്‍, ദേവസ്വം വെറ്റിനറി ഓഫിസര്‍ ഡോ. ശശിന്ദ്രദേവ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്ണകുമാര്‍ വാര്യര്‍, റാന്നി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പി എ ഹിലാല്‍ ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് ആനക്കൊമ്പുമുറിക്കുന്നതില്‍ വിദഗ്ദ്ധനായ വിനയകുമാര്‍ ജയരാജന്റെ കൊമ്പ് മുറിച്ചത്.
ജയരാജന്റെ 82 സെന്റിമീറ്റര്‍ നീളമുള്ള കൊമ്പില്‍ നിന്ന് 30 സെന്റിമീറ്ററോളം ആണ് മുറിച്ചുമാറ്റിയത്. ആക്സോ ബ്ലെയിഡ് ഉപയോഗിച്ചാണ് കൊമ്പുകള്‍ മുറിച്ച് മാറ്റിയത്. പിന്നീട് അ ഭാഗം ഉളി ഉപയോഗിച്ച് ചെത്തി രൂപം വരുത്തി അരം ഉപയോഗിച്ച് രാകി ഭംഗിയും വരുത്തി. മുറിച്ചുമാറ്റിയ കൊമ്പുകള്‍ റാന്നി ഫോറസ്റ്റ് റെയിഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
കൊമ്പുകള്‍ തടസം ആയിരുന്നതു കാരണം ഇത്തവണ ശ്രീവല്ലഭ ക്ഷേത്രോത്സവത്തിന് ജയരാജനെ എഴുന്നള്ളിക്കാന്‍ പറ്റാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം ഉണ്ടായിരുന്നു. എന്തായാലും ഒരു വര്‍ഷത്തേ കാത്തിരിപ്പിനൊടുവില്‍ ജയരാജന്റെ കൊമ്പുമുറിക്കുന്നതിന് സാക്ഷിയാകാന്‍ ക്ഷേത്രോപദേശക സമിതി അംഗങ്ങളും നിരവധി ആന പ്രേമികളും എത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Elephant, Ivory of Jayarajan cut, Temple, Natives,

Powered by Info News For You

Comments
Post a Comment