ഭര്‍ത്താവുമായി സംസാരിച്ചു കൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു

മംഗളൂരു: (www.kasargodvartha.com 19.02.2019) ഭര്‍ത്താവുമായി സംസാരിച്ചു കൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു. ബ്രഹ്മാവര്‍ ബൊബ്ബാരിയങ്കരെയിലെ അശ്വിനി മരക്കളത്തി (26)ക്കാണ് പൊള്ളലേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതിയെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.

രണ്ടു മാസം മുമ്പാണ് യുവതിയും മല്‍പെയിലെ യുവാവും തമ്മിലുള്ള വിവാഹം നടന്നത്. ഗ്രാമത്തിലെ ഉത്സവം കാണാനായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയതായിരുന്നു യുവതി. ഇതിനിടെയാണ് ഭര്‍ത്താവുമായി സംസാരിച്ചു കൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. സമീപത്തെ വൈക്കോല്‍ കൂനയിലേക്് തീപടര്‍ന്നതോടെയാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സെത്തി തീയണച്ച് ബോധരഹിതയായി വീണുകിടക്കുകയായിരുന്ന യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, Mobile Phone, Youth, Woman injured after phone burned while speaking
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?